Archives / December 2020

ഷീജാ രാധാകൃഷ്ണൻ.
കണ്ണില്ലാ ക്രൂരതയ്ക്ക് കടുത്ത ശിക്ഷ. ഈ തലകെട്ട് ശരിയായോ?

ഒരു നായും മോട്ടോര്‍ വകുപ്പും
കഴിഞ്ഞ ദിവസങ്ങളിൽ മലയാളിയുടെ മനസ്സിൽ മായാതെ നിൽക്കുന്ന ചിത്രവും, സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ച൪ച്ച വിഷയവുമായിരുന്നു.

‌സാംസ്ക്കാരിക കേരളത്തിന്റെ മന:സാക്ഷിയെ ഞെട്ടിച്ചതും ഏറെ വിവാദവുമായ ഒരു സംഭവമായിരുന്നു നായയെ കാറിനു പിന്നിലായി കെട്ടി വലിച്ചിഴച്ചത്. ദേശീയ തലത്തില്‍പോലുംശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ചചെയ്തതുമായ ഒരു വിഷയമാണ്. . കാറിന് പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം ; ഡ്രൈവറിനും കാറിനും  മോട്ടോർ വാഹനവകുപ്പ് ശിക്ഷ കൊടുത്തതും ശരിയായ നടപടി തന്നെ.
പക്ഷെ മോട്ടോർ വാഹന വകുപ്പ് സോഷ്യൽ മീഡിയയിൽ ഇട്ട ഒരു പോസ്റ്റ് ഉണ്ട്, അതിലെ തലക്കെട്ടു വാചകം  ഇങ്ങനെയാണ്. ”കണ്ണില്ലാ ക്രൂരതക്ക് കടുത്തശിക്ഷ”. ക്രൂരതക്ക് കടുത്ത ശിക്ഷ എന്നോ, അതി ക്രൂരതയ്ക്ക് കടുത്ത ശിക്ഷയെന്നോ, മനസ്സാക്ഷിയില്ലാത്ത ക്രൂരതയ്ക്ക് കടുത്ത ശിക്ഷയെന്നോ പറഞ്ഞിരുന്നു എങ്കിൽ പോലും മനസ്സിലാക്കാം. എന്നാൽ മുന്നില്‍ കൊടുത്ത "കണ്ണില്ലാത്ത" എന്ന ഈ വിശേഷണത്തിന്റെ ആവശ്യമെന്തായിരുന്നു?. അത് വിമ൪ശിക്കപെടേണ്ടത് തന്നെയല്ലേ? കണ്ണില്ലാത്തവര്‍ ക്രൂരന്മാരാണെന്നാണോ? കണ്ണില്ലാത്തവർക്ക് ക്രൂതചെയ്യുവാനാകുമോ? വികലാംഗരോടും വിഭിന്നശേഷിക്കാരോടും എന്നും കേരളജനത കാണിക്കാറുള്ള  പൊതുവായ സമീപനംഇത് തന്നെയാണ് എന്ന്  ആണ് ഈ വിശേഷണത്തില്‍ നിന്നും മനസ്സിലാക്കേണ്ടത് എന്ന് പറയേണ്ടതായിവരുന്നു. ഇതേ പോലെ തന്നെ  മലയാളി സ്ഥിരമായി ഉച്ചരിക്കുന്ന മറ്റനവധി വാക്കുകളുണ്ട്:- അതിൽ പ്രധാനമായതാണ്:-
"കാട്ടാള പ്രവൃത്തി"  ഞാനൊന്നു ചോദിച്ചോട്ടേ- ഈ കാട്ടാളന്മാ൪ ക്രൂരരാണോ? കാടിനേയും, കാടിന്റെ സ്വത്തിനേയും  സംരക്ഷിച്ചവർ എങ്ങനെ ക്രൂര൪ ആയി- നല്ല കഥ തന്നേ. കാടിനേയും കാടിന്റെ സംബത്തും കവ൪ന്നെടുത്തോണ്ടു പോരുന്ന നാട്ടാള൯ നല്ലവൻ.  ഇതേ പോലുള്ള ചില വ്യാഖ്യാനങ്ങൾ:- "ഏതു കണ്ണുപൊട്ടനുമറിയാം", "മുടന്തന്‍ ന്യായം" എന്നിങ്ങനെ ഇത്തരത്തിലുള്ള നിരവധി പ്രയോഗങ്ങള്‍ മലയാളികൾ നിത്യവും ഉപയോഗിക്കുന്നവയാണല്ലോ, ഇതൊക്കെ വെെകല്യങ്ങളെ അധിക്ഷേപിക്കൽ ആണെന്ന് നാം മലയാളികൾ എന്തേ മനസ്സിലാക്കാതെ പോകുന്നു. കാക്ക കുളിച്ചാല്‍ കൊക്കാവുമോ, കരിദിനം എന്നൊക്കെ പറഞ്ഞ് കറുപ്പിനേ അധിക്ഷേപിക്കുക, ആണും പെണ്ണും കെട്ടവര്‍, ശിഖണ്ഡി എന്നെല്ലാം വിശേഷിപ്പിച്ച് ട്രാന്‍സ്ജെന്റ്ഴ്സിനേയും മലയാളി നിരന്തരമായി അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നു. മറ്റു ദുര്‍ബ്ബലവിഭാഗങ്ങളേയും അധിക്ഷേപിക്കുന്ന നിരവധി ഭാഷാപ്രയോഗങ്ങള്‍ മലയാളിക്കുണ്ട്.

മൃഗങ്ങളോടുള്ള പെരുമാറ്റത്തില്‍  വളരെ പുറകിലാണോ നമ്മൾ മലയാളികള്‍?  ആണെന്ന് ന്യായീകരിക്കേണ്ട
വലിയ ഉദാഹരണങ്ങൾ നമുക്ക് മു൯പിലുണ്ട്.
മാന്യമായ രീതിയിൽ മാലിന്യം നിക്ഷേപിക്കാതെ വലിച്ചെറിഞ്ഞിട്ട്, തെരുവുനായ് കൂടുംബോൾ അതിനേ ഏതുവിധേനയും ഇല്ലാതാക്കാൻ നടത്തുന്ന വ്യഗ്രത.  ആനപ്രേമത്തിന്റെ പേരുപറഞ്ഞ് നടത്തുന്ന ആനപീഡനങ്ങള്‍  ലോകപ്രസിദ്ധമാണല്ലോ.  തെരുവുനായ്ക്കളെ മാത്രമല്ല, സ്വന്തം നായ്ക്കളെപോലും കുറെ കാലം കഴിഞ്ഞാല്‍ ഒരു പരിഗണനയുമില്ലാതെ ഉപേക്ഷിക്കുന്നവരാണ് നമ്മള്‍. അത്തരത്തില്‍ ഉപേക്ഷിക്കുന്നതിന്റെ ഭാഗമായല്ലേ ആ കാറുടമ അതിനെ ഡിക്കിയില്‍ കെട്ടി വലിച്ചിഴച്ചതെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ മൃഗത്തെ കൊല്ലേണ്ട അത്യാവശ്യമുണ്ടായാല്‍ തന്നെ അത് മൃഗത്തെ ഭയാശങ്കപ്പെടുത്താതെ, വേദനാരഹിതമായി തല്‍ക്ഷണം നടപ്പാക്കേണ്ടതാണ്. മൃഗത്തിന്റെ ജഡം കൈകാര്യം ചെയ്യേണ്ടത് അന്തഃസ്സുറ്റ രീതിയിലായിരിക്കണം. വന്യമൃഗങ്ങള്‍ക്ക് അവയുടെ സ്വന്തം നൈസര്‍ഗ്ഗിക പരിസ്ഥിതിയില്‍ വാസസ്ഥലത്ത്  ജീവിക്കാനും സ്വന്തമായി പ്രത്യുല്‍പ്പാദനം നടത്താനും അവകാശമുണ്ട്. നേരംപോക്കിനും വിനോദത്തിനുമായുള്ള മൃഗവേട്ടയും മത്സ്യബന്ധനവും ദീര്‍ഘകാലത്തേയ്ക്കുള്ള വന്യമൃഗങ്ങളുടെ തടവും ജീവരക്ഷാപരമായ കൈകാര്യങ്ങള്‍ക്കല്ലാതെ വന്യമൃഗങ്ങളെ ഉപയോഗിക്കലും ഈ മൗലികാവകാശത്തിന് എതിരാണ്. മനുഷ്യനെ ആശ്രയിച്ചു കഴിയുന്ന ഏത് മൃഗത്തിനേയും മാന്യമായി പരിപാലിക്കുകയും, ശുശ്രൂഷയ്ക്കുകയും ചെയ്യേണ്ടതുണ്ട്.  ഒരു മൃഗത്തിന്റെ മരണത്തിലേയ്ക്കു നയിക്കുന്ന അനാവശ്യമായ ഒരു പ്രവര്‍ത്തനങ്ങളോ  തീരുമാനങ്ങളോ അതിന്റെ ജീവനുനേരെയുള്ള കുറ്റകൃത്യമാണ്.

എന്നാല്‍ ഈസംഭവത്തില്‍ യുക്തിവാദിയും പ്രഭാഷകനുമായ സി. രവിചന്ദ്രന്‍ നടത്തിയ പരാമര്‍ശവും, അതിനോടു ന്യായീകരിച്ച് ഒരുവിഭാഗം യുക്തിവാദികൾ നടത്തിയ പി൯താങ്ങലുകളും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.
ഈ വിഷയത്തിൽ പോലും മുസ്ലിം മതവെെര്യമെന്ന് വരുത്തി തീർക്കാ൯ ശ്രമിക്കുന്ന സീ. രവിചന്ദ്രൻ  യുക്തിവാദിയോ, മതവാദിയോ?
ഈ അടുത്ത കാലത്തായി കാണുന്ന  സീ. രവിചന്ദ്രന്റെ പോസ്റ്റുകളിൽ യുക്തിവാദമാണോന്ന് പോലും സംശയമുണ്ട്, ചായുന്നതെങ്ങോട്ടെന്നും.
അതെന്തായാലും എനിക്ക് ചോദിക്കാനുള്ളത്:-
ഉത്തർപ്രദേശിൽ നടക്കുന്ന
രണ്ട് സംഭവങ്ങൾ
1.ഗോമാതാവ് വയസ്സായാലും, അംഗവൈകല്യം സംഭവിച്ചാലും എന്തിന്  ദലിത് കോളനികളിൽ കൊണ്ട് തള്ളുന്നു?

2. കൂടാതെ മുന്നൂറ്റിമുക്കോടി കൽദെെവങ്ങളുടെ പേരിൽ വച്ചൂട്ടുന്ന൪  എന്തിന് രാവിലെ ഓംകാരം പാടി മണിയടിച്ച് ഗോമാതാവിന്റെ അന്നത്തിനായി ഓരോ വീട്ടിൽ നടയ്ക്കലും ഇരക്കുന്നു?

മൃഗങ്ങളുടെ പേരിൽ പോലും മതം വലിച്ചിഴക്കുന്നവ൪ മുകളിലേ ചോദ്യങ്ങൾക്ക് എന്ത് ഉത്തരം നൽകും.

 

Share :