നോമ്പുകാല ചിന്തകൾ
നോമ്പുകാല ചിന്തകൾ \" അതുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ സന്മനസുള്ളവക്ക് സമാധാനം \" സുവിശേഷ വചനങ്ങൾ നമ്മുടെ ജീവിതത്തെ സന്തോഷപ്രദമാക്കട്ടെ . ഉയര്തെഴുനെല്പ്പാണ് സുവിശേഷത്തിന്റെ nucleus മാനവരാശിയെ ഇത്രമേൽ സ്വാധീനിച്ചിട്ടുള്ള മറ്റൊരു പദമില്ല . എല്ലാറ്റിനും പരിഹാരമുണ്ടെന്നാണ് ബൈബിൾ ലോകത്തെ ഓർമിപ്പിക്കുന്നത് . ലജ്ജയ്ക്കും, ഇടർച്ചക്കും, പാപത്തിനും ഒക്കെ പരിഹാരമുണ്ട് . വീണ്ടെടുക്കാനാകാത്ത വിധം ഒന്നും നഷ്ടപ്പെട്ടിട്ടില്ല . തിരികെ വരാത്ത വിധത്തിൽ ആരും അകന്നു പോയിട്ടില്ല . ഏതു യാമത്തിലും ആർക്കും മടങ്ങി വരാവുന്നതേയുള്ളു . ഭഗവത്ഗീതയിൽ പറയുന്നത് ഇതുതന്നെ \" കർമ്മേണ്യവാദധികാര സതോമഫലെഷ്‌ടം കഥാചന \" എന്ന് പറഞ്ഞിരിക്കുന്നത്തിന്റെ സാരാംശം കർമം ചെയ്യുക മാത്രമാണ് നിനക്ക് വിധിച്ചിരിക്കുന്നതും , ഫലത്തെകുറിച്ച് നീ ഇചിക്കേണ്ടതില്ല . നാം ചെയ്യണ്ട കടമകൾ നാം ചെയ്താൽ ഉദ്ദേശിക്കുന്ന ഫലം താനേ വന്നുകൊളളും ജെർമിയ പ്രവാചകന്റെ ഒന്നാം അദ്യായം 5 മുതൽ 8 വരെയുള്ള വാക്യങ്ങൾ ശ്രദ്ധിക്കുക \" മാതാവിന്റെ ഉദരത്തിൽ നിനക്ക് രുപം നൽകുന്നതിന് മുൻപേ ഞാൻ നിന്നെ അറിഞ്ഞു . ജനിക്കുന്നതിനു മുൻപേട് ഞാൻ നിന്നെ വിശുദ്ധികരിച്ചു ജനതകൾക് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു . അപ്പോൾ ജെർമിയ പറഞ്ഞു ഞാൻ കേവലം ബാലനാണ് സംസാരിപ്പാൻ എനിക്ക് പാടവമില്ല . കർത്താവു ജെറമിയയോട് അരുളിച്ചെയ്തു . ബാലനാണെന്നു നീ പറയരുത്.ഞാൻ അയക്കുന്നിടത്തേക്ക് നീ പോകണം ഞാൻ കല്പിക്കുന്നതെന്തും നീ സംസാരിക്കണം . നീ അവരെ ഭയപ്പെടേണ്ട . നിന്റെ രക്ഷക്ക് നിന്നോട് കൂടെ ഞാൻ ഉണ്ട് \" ഈ വാചകമാണ് എന്നെ എവിടെ എത്തിച്ചത് വി.മത്തായിയുടെ സുവിശേഷം 12 അദ്ധ്യായം 35 വാക്യം \" നല്ല മനുഷ്യൻ നന്മയുടെ ഭണ്ടാരത്തിൽനിന്നു നന്മ പുറപ്പെടുവിക്കുന്നു \". ഈ വാക്യത്തെ ഉദ്ദരിച്ചുകൊണ്ട് ലിയോ ടോൾസ്റ്റോയി എഴുതിയ ഹൃദയസ്പർശിയായ ഒരു കഥയാണ് \" God sees the truth but waits \". ചെറുപ്പക്കാരനായ ഒരു കച്ചവടക്കാരനായിരുന്നു Ivan Aksionov രണ്ടു കപ്പലുകൾ സ്വന്തമായി ഉണ്ടായിരുന്ന ഒരു ധനികൻ . കച്ചവട ആവശ്യങ്ങൾക്കായി അയാൾ യാത്ര പുറപ്പെട്ടു . എന്നാൽ പിന്നാലെ പാഞ്ഞെത്തിയ ഒരു പട്ടാളക്കാരൻ അയാളെ തടഞ്ഞു നിർത്തി ബാഗ് പരിശോധിച്ചു . അതിൽ രക്തക്കറ പുരണ്ട ഒരു കത്തി അവർ ആക്രോശിച്ചു . കൂട്ട്കച്ചവടക്കാറാണ് കഴുത്തറുക്കപ്പെട്ട നിലയിൽ മുറിയിൽ കിടക്കുന്നു . നേരത്തെ പുറപ്പെട്ട നീ തന്നെയാണ് പ്രതി . ഹൃദയം നൊന്ത് കരഞ്ഞുകൊണ്ട് തന്റെ നിരപരാധിത്വം വിളിച്ചു പറഞ്ഞു . എങ്കിലും Aksionov നെ ജയിലിൽ അടച്ചു പ്രിയ ഭാര്യ പോലും Aksionov നെ സംശയിച്ചു തൊലിപൊളിയുവോളം അദ്ദേഹതെ ചമ്മട്ടികൊണ്ട് അടിച്ചു . മുറിവ് കുറേ കരഞ്ഞപ്പോൾ അടിമപ്പണിക്കായ് സൈബീരിയയിലേക് കൊണ്ടുപോയി . \" വിശുദ്ധരുടെ ജീവചരിത്രം \" എന്ന പുസ്തകമായിരുന്നു അയാളുടെ ഏക ആശ്വാസം . അവരേപോലെ ഒരു മാതൃകാപുരുഷൻ അയി അയാൾ അവിടെ കഴിഞ്ഞു . നീണ്ട 26 വർഷം ആയിടക്കാണ് വക്കാർ സെമയോണിക് എന്ന പുതിയ തടവുകാരൻ അവിടെ വന്നത് .സംസാരത്തിൽ ആൾ വിക്രമൻ ആണെന്നും കൊലയുമായി അയാൾക് ബന്ധമുണ്ടെന്നും ആക്സിനോവിനു മനസിലായി .എങ്കിലും ആക്സിനോവ് അവനു എതിരായി ഒന്നും ചെയ്തില്ല രെക്ഷപെടുവാൻവേണ്ടി ഇരുണ്ട രാത്രികളിൽ മക്കാർ ഒരു തുരങ്കമുണ്ടാക്കികൊണ്ടിരുന്നു .എന്നിട്ടും ആക്സിനോവ് അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയില്ല . ഒരു രരാത്രിയിൽ ആക്സിനോവിനോട് അയാൾ സത്യം തുറന്നു പറഞ്ഞു . \" ഞാനാണു ആ കച്ചവടക്കാരനെ കൊലപ്പെടുത്തിയത് \". നിന്നെകുടെ കൊലപ്പെടുത്താൻ തുടങ്ങിയപ്പോൾ പുറത്തുനിന്നു ഒരു ശബ്ദം കേട്ടു . കത്തി നിന്റെ ബാഗിൽ വച്ച് ജനാലയില്കൂടി രെക്ഷപ്പടുകയായിരുന്നു . എന്റെ കുറ്റമേറ്റ്പറഞ്ഞു ഞാൻ നിന്നെ രെക്ഷപെടുത്താം . ആക്സിനോവ് നു വലിയ ഉത്സാഹമൊന്നും തോന്നിയില്ല .26 കൊല്ലത്തോളം ജയിൽശിക്ഷ അനുഭവിച്ചു , അടികൾ ഏറ്റു സ്വത്തുക്കൾ മുഴുവനും നശിച്ചു , ഭാര്യയും കുഞ്ഞുങ്ങളും മരിച്ചു . ഇനി എന്തിനു പോകണം ? ആരേകാണാൻ പോകണം ? എങ്ങോട്ട് ? ദയവു ചെയ്തു ഏശുവിനെ ഓർത്തു എന്നോട് ക്ഷമിക്കൂ . മക്കാർ കരഞ്ഞു .അപ്പോൾ വിശുദ്ധരുടെ ജീവചരിത്രം മനഃപാഠമാക്കിയിരുന്ന ആക്സിനോവ് പറഞ്ഞു \" ദൈവം നിന്നോട് ക്ഷമിക്കട്ടെ \" . പഴയകുറ്റം മക്കാർ തന്നെ ഏറ്റു പറഞ്ഞതുകൊണ്ട് ആക്സിനോവ് നെ സ്വാതന്ത്രനാക്കാനുള്ള കൽപ്പന പുറപ്പെട്ടു . എന്നാൽ കല്പന എത്തുന്നതിനു മുൻപേ ദൈവം അയാളെ ഈ ലോകത്തുനിന്ന് സ്വാതന്ത്രനാക്കിയിരുന്നു ആദിമ ക്രൈസ്തവരെപോലും അതിജീവിക്കുന്ന അതുല്യമായ ഒരു വ്യക്തിത്വത്തിന്റെ കൂട്ടായ്മയാണ് ടോൾസ്റ്റോയ് വരച്ചു കാണിക്കുന്ന ആക്സിനോവ്. തന്റേതല്ലാത്ത കുറ്റത്തിനാണ് അയാൾ പിടിക്കപ്പെട്ടത് , പീഡിപ്പിക്കപ്പെട്ടത്. ചമ്മട്ടികളുടെ ചോരപ്പാടുകൾ കറിയുന്നതിനു മുൻപായി 26 കൊല്ലം തടവിൽ കഴിഞ്ഞു . ഉത്തരവാദിയായവനെ ഒറ്റുകൊടുക്കാതെ അവനോടു നിരുപാധികം ക്ഷമിച്ചു ആക്സിനോവ് എന്ന കച്ചവടക്കാരനും സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു . അവയെല്ലാമാണ് ഒരു നിമിഷംകൊണ്ട് ഇല്ലാതെയായത് . ഭാര്യയും കുഞ്ഞുങ്ങളും സമ്പത്തും എല്ലാം നഷ്ടമായി. ആ വേദനകൾ എല്ലാം അനുഭവിച്ചു അകാല വാർദ്ധക്യം പ്രാപിച്ചു അലിവിന്റെ ആൾരൂപമായി മാറുന്നു \" വിശുദ്ധരുടെ പുസ്തകം \" വായിച്ച അദ്ദേഹത്തിനു ടോൾസ്റ്റോയ്യുടെ കഥയിലെ വിശുദ്ധനാകാൻ സാധിച്ചു .ഇതുപോലെ നമ്മുടെ ജീവിതത്തിലും പരീകഷണങ്ങൾ ഉണ്ടാകുമ്പോൾ ക്ഷമയോടെ നേരിടുവാൻ കരുത്തേകണമേ എന്ന് നമുക്ക് പ്രാർഥിക്കാം നമ്മെ സൃഷ്‌ടിച്ച ദൈവത്തിനു നമ്മെ കുറിച്ച് നിരന്തര ജാഗ്രതയുണ്ട് . അവിടുന്ന് എല്ലായ്‌പ്പോഴും ഉണർന്നിരിക്കുന്നു . അതിനാൽ നാം ഭയപ്പാർടേണ്ട .നമ്മുടെ എല്ലാ കാര്യങ്ങളിലും സദാ ശ്രദ്ധാലുവാണ് മനുഷ്യൻ ചന്ദ്രനിൽ എത്തിയത് ഒരു വിസ്മയമാണെങ്കിൽ അതിലും വലിയ വിസ്മയമാണ് ദൈവം ഭൂമിയിൽ വന്നത്. സർവ മനുഷ്യരെയും സ്വർഗ്ഗ സൗഭാഗ്യത്തിൽ എത്തിക്കുന്ന ദൈവീക പദ്ധതിയുമായി ദൈവീക പദ്ധതി പ്രകാരം അവിടുത്തെ വഴികളിൽ ലക്ഷ്യംതെറ്റാതെ സഞ്ചരിച്ചു സ്വർഗ്ഗ മഹിമയിൽ എത്തിച്ചേരുവാൻ നമുക്ക് കഴിയട്ടെ ദൈവം നമ്മളെ ഏവരെയും അനുഗ്രഹിക്കട്ടെ