Archives / 

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
നയവഞ്ചന

നിലവാരമില്ലാത്തയറി വേറി
നിലവിട്ടകേളിയായീ .
നിലയ്ക്കു നിർത്തുമധികാരികളോ,
നിലയ്ക്കുമുൾക്കാഴ്ച യതെന്നായ്.
നേർവഴികാട്ടും രക്ഷകരാ രോ
നേരറിയാ ബിരുദത്തിൽ.
നിരതെറ്റിയകന്നേ നരവർഗ്ഗം.
നിരക്കാത്ത ജയലഹരിയിലോ!
നാരിമാരേറ്റും പുരോഗതിയോ
നാരായവേരറ്റു പതിച്ചിതോ? 
നിലയ്ക്കാത്തിരുളിലെന്നാരറിവൂ
നിലയ്ക്കാത്ത പോരാട്ടവീര്യമെന്നോ!
നേരും നെറിയുങ്കെട്ട വാഴ്ചയോ?
നയതന്ത്രമേറ്റമരുന്ന മാനവർ
നയവഞ്ചനയെന്നറിയാത്ത മൂഢത !
നന്മ തെളിയാത്ത ബാല്യ കൗമാരങ്ങളോ,
നന്നല്ലധികാരാന്ധതയെന്നാരറിവൂ ?
നാട മുറിയ്ക്കും, പേരും പെരുമയുമായ്
നാടുമുടിയ്ക്കും സ്വാതന്ത്ര്യമേറ്റിടും

Share :