Archives / December 2020

പോതുപാറ മധുസൂദനൻ
നെയ്യ് വിളക്ക്

ചെളിയലിഞ്ഞ ചേല

ചില തു ചൊല്ലിടുന്നു

വിരൽ പിഴിഞ്ഞ് കൈകൾ

വിളവ് നല്കിടുന്നു

ഉഴുതു ടഞ്ഞ പാദം

ഉയിരുകാഞ്ഞ് റോഡിൽ

മുറവിളികളാലെ

ഉള്ളു റ ഞ്ഞു നീങ്ങി

ഉയിർ തളർന്നു വീണോർ

മൃതി വരിച്ചു പോയോ -

രതിൽത്തളർന്നിടാതെ

നടന്നിടുന്നു പാദം

മിഴി തുറക്കാതാർക്കോ 

തീറെഴുതി വിയർപ്പേ,

തീർത്തിടുന്നു വിനാശ

സൂത്രവാക്യക്കരാറാൽ 

കർഷകൻ്റെ കവചം

കരിഞ്ഞു മാഞ്ഞിടാനായ്

കാലചക്രം ചലിയ്ക്കെ

കാത്തിരുന്നു നാം കാണും

കഞ്ഞി മാഞ്ഞൊരു കാലം

കൺമുനയിൽ വരുന്നു

വിളവ് തിന്നവരല്ലോ

വെളിവ് കെട്ട പോലെ

ബലി കൊടുത്തിടുന്നു

വിളവു തന്ന കൈയ്യെ

വിയർപ്പൊലിച്ച മെയ്യിൽ

ചെളിയലിഞ്ഞ ചേലിൽ

വിരൽ പിഴിഞ്ഞ് വിളവു തന്ന നെയ്യ് വിളക്ക് കർഷകൻ

 

 

Share :