Archives / December 2020

  ഡോ. നീസാ.
നീരാളി

നല്ലത് നല്ലതാണെന്ന് പറയാന്‍
നാവൊരിക്കലും വഴങ്ങില്ല;
നന്നായി ചിക്കി ചിതഞ്ഞ്
നന്മയതിലൊട്ടുമില്ലെന്നും
നന്നായില്ലായെന്നുമുര ചെയ്തു
നന്ദികേടു കാട്ടുന്ന ബന്ധങ്ങൾ
നാട്ടുകാരല്ലയോ നമുക്ക് ചുറ്റും;
നിസ്വാര്‍ത്ഥ സേവനം കാണാതെ
നീരസം പുറത്തു കാട്ടി
നിറം കെട്ട കഥകള്‍ പരത്തി
നീറുന്ന മനസ്സിലെണ്ണ കോരി ;
നിരുപദ്രവികളെ ക്രൂരമായി
നീരാളി പിടുത്തം മുറുക്കി
നിസ്സഹായാവസ്ഥയിലാനന്ദിച്ച്
നാലാളു കാൺകെ കൊഞ്ഞനം കാട്ടി
നിശ്ചലമാക്കീടുന്ന നരജന്മങ്ങളെ
നിത്യവും കൂട്ടിമുട്ടുന്ന ജീവിതപന്ഥാവിൽ
നിര്‍ദ്ദയം പൊരുതി വിജയിക്കുവാൻ
നിശ്ചമായും നാം കരുത്താർജ്ജിക്കണം.

Share :