Archives / December 2020

പൗർണമി വിനോദ്
പ്രതിഛായ 

വഴി കാക്കകൾ വിശന്നു

പൊരിഞ്ഞു

പറക്കുന്ന

പകൽ വെട്ടത്തിൽ

ഒരെല്ലിൻ കഷണം

കടിച്ചു പിടിച്ച് 

ഒരു പുഴയ്ക്ക്

നേരെ നോക്കി മുരണ്ടിരുന്ന

നായകൾ

പണ്ട്

നമ്മുക്കുണ്ടായിരുന്നു.

അപ്പോഴൊക്കെ

നമ്മളവറ്റകളെ

കളിയാക്കുമായിരുന്നു...

സ്വന്തം പ്രതിഛായ

അറിയാത്ത

മണ്ടൻ പട്ടി!!

പാണ്ടൻ നായയുടെ

പണ്ടു മുതലെയുള്ള

ശൗര്യ പെരുമയെ

തരം കിട്ടുമ്പോഴൊക്കെ

നാം

ഇടിച്ചുതാഴ്ത്തുമായിരുന്നു

ഇപ്പോളിപ്പോൾ...

നാം അവയെ കാണുന്നത്

തെരുവിലാണ്..

പണ്ടത്തെ എല്ലിൻ കഷ്ണത്തിനു

പകരം

ഒരു തുണ്ടൻ

ഇറച്ചി കഷ്ണത്തിനു ചുറ്റും

അവരങ്ങനെ നോക്കിയിരിപ്പാണ്..

തിന്നെംമില്ല

തീറ്റിക്കേമില്ല...

എന്നാവുമ്പോൾ

മുരുണ്ട് മുരുണ്ടവ

കടിപിടിക്കൂട്ടി

പുഴ വരെ പോയി..

കൂട്ടത്തോടെ

വെള്ളത്തിൽ ചാടുന്നത്

രസിച്ചങ്ങനെ

നമ്മളും ..

 

 

 

Share :