Archives / December 2020

ഡോ.നീസാ
 മേയുന്ന മനസ്സ് 

ചൂളം വിളിച്ച്, തെന്നി പറന്ന്
ഊയലാടുന്നു ചാഞ്ചാടും മനസ്സ്;
കൂട്ടം തെറ്റിയ പൈക്കളെ പോൽ
നിയന്ത്രണാതീതമായി മേയുന്നു.

പൂമ്പാറ്റ പോൽ പാറി പറന്നതും
പാടത്തും വരമ്പത്തും തുള്ളിചാടിയതും
 താതനരികിൽ താരാട്ട് കേട്ട്  താളമിട്ടതും
ഇന്നും കൊതിക്കുന്ന മധുരസ്വപ്നം.

ഋതുക്കളേറെ കടന്നു പോയതും
വർണ്ണങ്ങളേറെ ചാലിച്ചെഴുതിയതും
പുഴകളൊഴുകി കടലിലണഞ്ഞതും
മറവിയിലാഴ്ത്തിയ, കാലം മറച്ച കഥ.

രാവേറെ മയങ്ങി, രാക്കിളികൾ പാടുന്നു;
നിദ്ര കണ്ണിൽ വലയം വെക്കുന്നു
എന്നിട്ടും പിടി തരാതൊളിക്കുന്നു
മനസ്സിനെ തളയ്ക്കാത്ത കൊളുത്തുകൾ

Share :