Archives / December 2020

പോതുപാറ മധുസൂദനൻ
ഉപ്പയും ഉപ്പും

ഉപ്പലിയുന്നു 

നാവിൻ രുചി ക്കൂട്ടിൽ

ഉപ്പറി യാതൊന്നും

താഴേയ്ക്കിറങ്ങായ്ക

ഉപ്പ,യലിയുന്നു

വീട്ടിൻ നിറക്കൂട്ടിൽ

ഉപ്പ,യറിയാതൊന്നും

ചലിയ്ക്കായ്ക

ഉപ്പ് കടലിൻ

കരളി ന്ന ലിവു പോൽ

ഉപ്പ കരയിലെ

കണ്ണീരിന്ന ലിവ്

ഉപ്പയും ഉപ്പും

സുഖം തരുമെങ്കിലും

ഉപ്പയും ഉപ്പും 

സുഖമറിയാത്തവർ

ഉപ്പൊഴിയ്ക്കാ-

തുള്ളൊരൂണു പോലല്ലേ

ഉപ്പയില്ലാത്തൊരു

വീടിന്നകത്തളം

ഉപ്പിനെത്തേടി

നടന്ന കാൽപ്പാടുകൾ

ഉപ്പുസത്യാഗ്രഹ

ധീരമാം ചിന്തകൾ

ഉൽപ്പത്തി നാൾ

മുതലദ്ധ്വാനവേളയിൽ

ഉപ്പു വിയർപ്പായ്

തണുപ്പായ് തഴുകുന്നു

ഉപ്പയും ഉപ്പും

ഉള്ള ലി വോടെ

ഉമ്മ വയ്ക്കുന്നു

ഉണ്ണിക്കിടാങ്ങളെ

 

 

Share :