Archives / November 2020

കൃഷ്ണൻ നമ്പൂതിരി ചെറുതാഴം
മനുഷ്യമൃഗങ്ങൾ

ഞാനകത്തിരുന്നറിവിലുയരാതെ
ജ്ഞാനം പഴമായനുഭവയോഗമോ !
മധുരിക്കുമോർമ്മകളായ ഭിമാനം
മദമാത്സര്യാദികള കലുമെന്നും.
ഞാനായുണരുമാത്മ ബന്ധമേറ്റിടാം.
ഞാനെന്ന സത്യത്തിൽ സ്നേഹപ്രപഞ്ചമോ!
ഞങ്ങളായൊരുമയിലാനന്ദമെന്നും.
ഞങ്ങളൊന്നെന്ന സത്യത്തിലെത്തുമെന്നോ ?
അഭിനയന്തുടരുമെത്ര കാലമോ -
യഭിമാനം നടിക്കും മൂടുപടത്തിൽ.
അകലമേറുമാലസ്യമേറുമെങ്ങു -
മടിമത്തമെന്നറിയാതെ യുഴലും.
അനുഗ്രഹമേകുമുള്ളിലിരുന്നാത്മാ-
വനുവാദം തേടാതെയേ കുമൊക്കെയും.
നിഗ്രഹിക്കുമാരോയിരുളിലലയും
നിലവിട്ടിളകുമിരുളിൽ മനമോ ?
നിലയ്ക്കുമുൾത്തുടിപ്പെന്നറിയാതെയോ
നിലയ്ക്കു നിർത്തും പൊരുളറിയാതെയോ!
നേർവഴി നയിക്കും മാതൃത്വമെങ്ങുപോയ്
നേരമോതി നയിക്കും രക്ഷകരെങ്ങോ ?
നയതന്ത്രം വിളമ്പുമധികാരികൾ
നയവഞ്ചന തുടരും കേളികളോ !
മനുഷ്യത്വം മറയ്ക്കും പുതു സംസ്കാരം
മനുഷ്യമൃഗങ്ങളിളകിയാടു മേ!

Share :