Archives / December 2020

ബിജുതുറയില്‍കുന്ന്
ചിന്നുമോടെ ക്രിസ്തുമസ്

ക്രിസ്മസ്സ് ക്രിസ്മസ്സ് വന്നല്ലോ 
ക്രിസ്മസ്സ് പപ്പയും വന്നല്ലോ 
ക്രിസ്മസ്സ് കേക്കും കൊണ്ടുവരാന്‍ 
പോയെന്‍ പപ്പ വന്നില്ല.
മമ്മിയിരുന്നു കരയുന്നു 
മമ്മീടമ്മ കരയുന്നു 
മമ്മീടപ്പനുമിന്നത്തെ 
മദ്യക്കെട്ടിലുറങ്ങുന്നു 

ആരോവന്നുപറഞ്ഞല്ലോ 
ചിന്നൂന്റപ്പന്‍ ഷാപ്പീന്ന് 
വെള്ളമടിച്ചു വഴീവീണ് 
ബോധംകെട്ടു കിടക്കുന്നു.
 
മമ്മീം മമ്മീടമ്മച്ചീം
പാഞ്ഞു പറന്നു പോകുന്നു 
ചിന്നുമോളെ വന്നാള് 
തോളത്തെറ്റി നടക്കുന്നു.
 
ഷാപ്പിന്മുന്നിലെ റോഡിന്റെ 
അരികില്‍ പപ്പ കിടക്കുന്നു  
കയ്യിലെ ക്രിസ്മസ്സ് കേക്കവിടെ 
ചിന്നിച്ചിതറി കിടക്കുന്നു.
 
മമ്മീം മമ്മീടമ്മച്ചീം 
നെഞ്ചില്‍ തല്ലി കരയുന്നു 
ചിന്നുമോളെ കണ്ടപ്പോള്‍ 
നാട്ടാരെല്ലാം കരയുന്നു!!! 

                   

Share :