Archives / December 2020

അശോക് കുമാർ
ടാറ്റു   Tattoo 

രണ്ട് കാലുകൾ മാത്രം 
 മേല്പോട്ട്...
 കാല് മുട്ടോളം കടൽ.
 കുമിളകൾ ആയിരം     
 ചുറ്റിലും..
  പൊട്ടിച്ചിരിക്കുന്ന കടൽ.

 ചിത്രമതെന്റെ          
  ഇടനെഞ്ചിൽ...
  ചിത്രണമെത്ര മനോഹരം!

  രക്തം നിലച്ചെന്റെ  
  ഹൃദയം..
  ഇടനെഞ്ചിലാച്ചിത്രം  
  ചിരിപ്പൂ..
 
  ചുടു കാടിന്റെ 
  ശാന്തികവാടം, 
  ചിരിതൂകി പൂച്ചക്ര  
  നിരകൾ..
  ആർത്തനാദം, 
  പടഹധ്വനികൾ..

  ഇമവെട്ടി ഞാനൊന്നു  
  നോക്കി, 
  എന്റെ  ഇടനെഞ്ചിൻ 
  ചിത്രമകുടത്തെ... 

  കാൽ പാദ    
  വെള്ളപരപ്പിൽ 
  രക്തം  
  പൊടിഞ്ഞക്ഷരങ്ങൾ.. 

 നിറമൊന്നു മാറിത്തിളങ്ങി 
 ചന്തമേറും പുതുലിപികൾ

" മാറ്റമില്ലാത്തത്
  മാറ്റത്തിനു മാത്രം"

   ചൂള തൻ 
   അഗ്നി വിഹായസ്സിൽ 
   ടാറ്റുവും.. 
 
  " മാറ്റമില്ലാത്തത്
    മാറ്റത്തിനു മാത്രം"

Share :