Archives / November 2020

കൊട്ടാരക്കര ഷാ
ഹിഗ്വിറ്റയിലെ നായകന്റെ മുഖമുള്ള കാമുകന്‍.

ഒരിടത്ത് ഒരിടത്ത് ഒരു ആര്‍ദ്രയുണ്ടായിരുന്നു.
അപ്പന്റെ അമിത മദ്യപാനവും, ദേഹോപദ്രവം ഏറ്റ അമ്മയെ പരിചരിക്കലും കൊണ്ട് പഠനം ഒരു വഴിയില്‍...
മറുവശത്ത് ശരീര ഭാരം കൊണ്ടുള്ള നാട്ടുകാരുടെ തടിച്ചി വിളിയും, കല്യാണം നീണ്ടു നീണ്ടു പോകുന്നതിന്റെ പൊതുജന വേവലാതി വേറെയും...

അടിക്കടിയുള്ള വിഷാദാവസ്ഥ തരണം ചെയ്യാന്‍ ചെയ്യാന്‍ ആര്‍ദ്ര കണ്ടുപിടിച്ച വഴി കാല്‍പ്പന്തു കളി കാണലായിരുന്നു. അവള്‍ എസ്കോബാറിനെയും, ഹിഗ്വിറ്റയും അറിഞ്ഞു. റോണാള്‍ഡോയുടെ കടുത്ത ആരാധികയായി മാറി. ഒട്ടു മിക്ക റോണി ആരാധകരെയും പോലെ മറഡോണയെയും മെസ്സിയെയും അവള്‍ക്കും പുച്ഛമായിരുന്നു. വേള്‍ഡു കപ്പിലെ നയ്മറുടെ മറിഞ്ഞു വീഴല്‍ നാടകങ്ങളു കണ്ട അന്നാണ് എല്ലാ സങ്കടങ്ങളും മറന്ന് അവളൊരുപാട് പൊട്ടിച്ചിരിച്ചത്.

വീട്ടിലെ അച്ഛന്റെ മദ്യലഹരിയിലെ തെറി അസഹ്യമായപ്പോഴാണ് കെെനറ്റിക്ക് ഹോണ്ട എടുത്ത് പുറത്തിറങ്ങിയതും, സംഗീത നാടക അക്കാഡമിയില്‍ അന്താരാഷ്ട്ര നാടകോല്‍സവത്തില്‍ എന്‍ എസ് മാധവന്റെ 'ഹിഗ്വിറ്റ' നാടകം കാണാന്‍ പോയതും.. അതോടെ സാഹിത്യത്തോടും നാടകത്തോടുമുള്ള പ്രണയം കൂടി. ഗോളിയുടെ ചടുലതരയെയും, ശ്രദ്ധയെയും കുറിച്ചും, ജീവിതവും ഫുട്ബോളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും പറയുന്ന നാടകവും അതിലെ പ്രധാന കഥാപാത്രമായ പള്ളീലച്ചനെ അഭിനയിച്ച അഭിനയിച്ച നടനെയും അവള്‍ നെഞ്ചിലേറ്റി. പലപ്പോഴും സാഹിത്യ അക്കാഡമിയിലിരിക്കുമ്പോള്‍ പലരെയും കാണാറുണ്ടെങ്കിലും ആരെയും നോക്കി ചിരിക്കാത്ത അവള്‍ ഒരിക്കലൊരാളെ നോക്കി പുഞ്ചിരിച്ചു. അവള്‍ അയാളുടെ സൗന്ദര്യവും, രാഷ്ട്രീയവും മതവുമൊന്നും നോക്കിയില്ല. അത് പരിചയവും, മുഖപസ്തകവുമായി, അയാള്‍ക്ക് ഹിഗ്വിറ്റയിലെ നായകന്റെ മുഖമായിരുന്നു.

അവളെന്തു സംസാരിച്ചാലും ഒടുവിലത് റൊണാള്‍ഡോയിലും, ഫുഡ് ബോളിലും അവസാനിക്കുന്ന കാലം. അറിഞ്ഞോ അറിയാതെയോ അവനൊരിക്കല്‍ സമ്മാനിച്ച മാഗസിനിലെ ''സിദാന്റെ അവസാനത്തെ ഹെഡ്ഡര്‍'' കവിത അവളുടെ കണ്ണു നനയിച്ചു. അവളെന്നും അങ്ങനെയായിരുന്നു. വേദകളനുഭവിച്ചു തഴക്കം വന്നതു കൊണ്ടാവാം അടിസ്ഥാന വര്‍ഗ്ഗത്തെയും, ആദിവാസികളെയും അവള്‍ക്കു സ്നേഹിക്കാനായത്.

ഇനി പറയുന്നത്, അവളെ മുദ്ര കുത്തപ്പെട്ട ദിവസത്തെ കുറിച്ചാണ്. സ്വകാര്യ വേദനകള്‍ മറക്കാന്‍, തന്നെ വിഷാദങ്ങളില്‍ നിന്നു കരകയറ്റാന്‍ കണ്ടെത്തിയ വഴിയിലെ സുപ്രധാന മല്‍സരത്തില്‍ റെണാള്‍ഡോ തിളങ്ങാതെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നു പുറത്തായാലോ..!? ആ ദിവസം, ഐ പി എല്‍ ക്രിക്കറ്റിനെയും, ദേശീയതയെയും, ഒപ്പം മുംബെെ ഇന്‍ഡ്യന്‍സിനെയും കുറിച്ച് പറഞ്ഞ അവളുടെ ഹിഗ്വിറ്റയിലെ നായകന്റെ ഛായയുള്ള കാമുകന്റെ മുഖത്ത് ആഞ്ഞടിച്ച് അവള്‍ പ്രണയമവസാനിപ്പിച്ചു.

ഇന്നും സമൂഹം ഫെമിനിച്ചിയെന്നു മുദ്രകുത്തിയ അവള്‍ മഴയില്ലാത്ത ദിവങ്ങളിലെല്ലാം സാഹിത്യ അക്കാഡമിയുടെ മരച്ചുവടുകളില്‍ ചേക്കാറാറുണ്ട്, ആരെയും വേദനിപ്പിക്കാതെ.......


 

Share :