Archives / November 2020

സ്റ്റാൻലി അഗസ്റ്റിൻ വയനാട്
അവരും പ്രണയം പറഞ്ഞു ....

പുഴയരികിലിരുന്നു മണൽത്തരി,

മഴത്തുള്ളിയോട് കളി പറഞ്ഞു,

ഈ വേനലിൽ നിന്നെയെന്നുളളിൽ,

കാത്തുവെയ്ക്കാം എന്റെ ജീവനായി,

ഒരു കുഞ്ഞോളമായ അവൾ പറഞ്ഞു,

വർഷംവരും വരെ പ്രണയിച്ചിരിക്കാമിവിടെ,

എന്നിട്ടൊരുന്നാൾ കാലവർഷത്തിൽ,

സ്വർണ്ണരഥത്തിൽ യാത്ര പോകും,

അവിടെ ഞാനൊരു തിരമാലയാകും,

നീയൊരു സുവർണ്ണ തീരമാകും,

ഉദയത്തിന്റെ ശോഭയിൽ നമ്മളുണരും,

അസ്തമയത്തിന്റെ പ്രഭയിൽ നമ്മളുറങ്ങും,

പ്രളയത്തിന്റെ മഹാപ്രളയത്തിന്റെ കുത്തൊഴുക്കിൽ പ്രണയങ്ങളയിനിയെത്ര കാലം?
 

Share :