Archives / November 2020

ആതിര ഗോപിനാഥ്
മുഖഛായ

ഓർമ്മയിലെവിടെയോ ചിതറി തെറിച്ച
പ്രണയകാലം തലപ്പൊക്കി നോക്കിടുന്നു
ഞാനോർക്കാ വേളയിൽ
നിൻ്റെ പെർഫ്യൂമിൻ ഗന്ധമെന്നെ
തട്ടിവിളിക്കുന്നു..................
കോരിതരിച്ചു ഞാനൊരു നിമിഷം
സീതയല്ല ഞാൻ രാമനല്ല നീ പച്ചയായ
രണ്ടസ്ഥികൂടങ്ങൾ മാത്രം.
ഓരോ മരങ്ങൾക്കും നിൻ്റെ മുഖഛായ
ഓരോ കാറ്റിനും നിൻ്റെ സുഗന്ധം
നിയെനിക്കത്രയും പ്രിയപ്പെട്ടവൻ..........
നിൻ്റെ വീണ മീട്ടിയ കരങ്ങൾ
എന്നിൽ ഓരോ തവണ
ചുംബിക്കുമ്പോഴും ഞാനറിയുന്നു
നിൻ്റെ സ്നേഹവായ്പ്പുകൾ.
തെരുവോരങ്ങളിൽ പതിച്ച
ഫ്ലക്സുകളിൽ ഞാൻ തിരയുന്നു
നിൻ മുഖഛായ മാത്രം.
തേനൂറും നിൻ്റെ ഭാഷ്യം എന്നിൽ തളിർത്തു................
ഉന്മാദത്താൽ നിന്നിൽ  അലിഞ്ഞു ചേർന്നു എന്നന്നേക്കുമായ്.

ഉറക്കത്തിൽ നീയെനിക്ക് കനവായി
പ്രഭാതത്തിൽ തലയ്ക്കു മീതെ
പുഞ്ചിരി തൂകുന്ന സൂര്യരശ്മികളായും നീ മാറി.
ഉരുണ്ടുകൂടിയ കാർമേഘകെട്ടുകളിലും
മറഞ്ഞിരുന്ന് കുസൃതി കാട്ടുന്ന
കാമുക വേഷവും നീയണിഞ്ഞു
ഓരോ ദിക്കിലും നിൻ്റെ മുഖഛായ മാത്രം.

Share :