
തടവിലാക്കപ്പെട്ട നാവ്
മൗന മുൾവേലിയാൽ
തടവിലാക്കി
കൂച്ചുവിലങ്ങണിയിച്ചു
മൂകവേൽക്കുത്തിയിറക്കി
ചീറ്റിത്തെറിക്കും
ചുടുരക്തത്തിൽ പിടയുന്നു
നുണസത്യങ്ങളും
പൊയ്‌നാടകങ്ങളും
അനീതികാവ്യങ്ങളുമാൽ
തീർത്ത ചക്രവ്യൂഹത്തിൽ
കൈകാലിട്ടടിക്കുന്നു
ഒരിറ്റു ചോര ചിന്താതെ
ചിത്തം കുത്തിക്കീറും
നാക്കതിപ്പോളൊന്നുരിയാടാൻ
പോലുമാവാതെ തലതല്ലി
കരഞ്ഞു വലിഞ്ഞു കേറുന്നു
ഏകാന്തത പൂക്കുന്ന
നിശ്ശബ്ദക്കുന്നിനുച്ചിയിൽ