Archives / April 2018

മുല്ലശ്ശേരി
നമുക്ക് ഈശ്വരനോട് പറയാം

നമുക്ക് ഈശ്വരനോട് പറയാം
----------------------------------------------------------------

ബഹുമാനപ്പെട്ട എംടിയും സുഗതകുമാരി ടീച്ചറും കാരശ്ശേരി മാഷും ചുള്ളിക്കാടും അറിയാൻ
നിങ്ങൾ കരുതുന്നതിലും വലുതാണ് കാര്യങ്ങൾ
വാരിക്കോരി മാർക്ക് കൊടുക്കുന്നതും.............................................. ഇങ്ങനെ നീളുന്നു വാചകങ്ങൾ
ഇതു whatsapp ൽ വന്ന ഒരു പോസ്റ്റ് ആണ്

ഭാഷാ പഠനം നമ്മെ എവിടെക്കൊണ്ട് എത്തിച്ചിരിക്കുന്നു എന്ന് മുകളിൽ പേര് കുറിച്ചിരിക്കുന്നവരെ ഒരാൾ അറിയിക്കുന്നതാണ് വിഷയം : ഇതു വളരെയേറെ കാലമായി നമ്മൾ ഉരുവിടുന്ന വെറും ഒരു പല്ലവി മാത്രമാണ് .കാലാകാലങ്ങളിൽ പുതുക്കുന്നു എന്ന് മാത്രം ഓരോ സർക്കാരും പരിഷ്‌കാരങ്ങൾ നടത്തുന്നു പലവട്ടം . പക്ഷേ കുട്ടികളുടെ അക്ഷര ഞ്ജാനം മാത്രം ദിവസംപ്രതി താഴോട്ട് . പത്താം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കുപോലും മലയാള അക്ഷരം അറിയില്ല . എന്തെല്ലാമോ അറിയാം . അല്ലാതെ ഒരുവാക്കിനും ഉപയോഗിക്കേണ്ട അക്ഷരം തിരിച്ചറിയില്ല \" വെത്യാസം\" - \"വ്യത്യാസം \" ഇവ തിരിച്ചറിയില്ല

ഇപ്പോൾ കമ്പ്യൂട്ടറിൽ \"ഗൂഗിൾ എഴുത്തുപകരണം\" ഉപയോഗിച്ച് മലയാളത്തിൽ ടൈപ്പ് ചൈയ്യുമ്പോൾ ഒരേ സ്പെല്ലിങ്ങിൽ തന്നെ നാലഞ്ചു വാക്കുകൾ പ്രത്യക്ഷപ്പെടും അതിൽ ശരിക്കുള്ള വാക്കുകൾ എടുക്കണമെങ്കിൽ ശരിക്കുള്ള വാക്കുകൾ നമുക്ക് അറിയാമായിരിക്കണം . ഇവിടെയാണ് വലിയ ബിരുദം ഉള്ളവർക്ക് പോലും മലയാളത്തിലുള്ള അക്ഷരങ്ങൾ അറിയില്ലെന്നുള്ള സത്യം നമ്മെ തുറിച്ചു നോക്കുന്നത് വിദ്യാഭ്യാസ വിദഗ്ദ്ധന്മാരാണ് കുട്ടികളെ ഈ ഗതിയിൽ കൊണ്ട് എത്തിച്ചതെന്ന് നമുക്ക് അറിയാം - അല്ലാതെ കുട്ടികൾ അല്ല . അവർ ഒരുകണക്കിന് വിദഗ്ദ്ധന്മാരുടെ ഇരകൾ മാത്രമാണ്

ഞാൻ കുട്ടികൾ എന്നുദ്ദേശിച്ചത് സാധാരണക്കാരുടെ കുട്ടികളെയാണ് - എല്ലാ സർക്കാരും \"സാധാരണക്കാരന്റെ സർക്കാറുമാണ്\" അദ്ധാപകരെക്കുറിച്ചു : പഠിപ്പിക്കണമെന്ന് ആത്മാർത്ഥത ഉള്ള എത്രപേർ ഉണ്ട് ഇന്ന് എവിടെ ??
ഇനി ഇപ്പോൾ രോഷം കൊള്ളുന്ന സാഹിത്യനായകന്മാരെ കുറിച്ച് - എല്ലാ ബഹുമാനങ്ങളും നല്കികൊണ്ടുതന്നെ അവർ പറയുന്ന ആത്മാർത്ഥതയിൽ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ അവരെ കുറ്റം പറയാനാകില്ല .
അവാർഡുകൾ പ്രഖ്യാപിക്കുമ്പോഴെങ്കിലും മലയാള അക്ഷരമറിയാത്ത കുട്ടികൾ ഉള്ള ഈ നാട്ടിൽ നിന്ന് ഞങ്ങൾക്ക് മലയാളത്തിലെ അവാർഡുകൾ വേണ്ട എന്ന് നിരസിച്ചു തന്റെ പ്രതിഷേധം രേഖപ്പെടുത്താൻ ഇതുവരെയും ഒരു സാഹിത്യനായകനെയും കണ്ടില്ല

അപ്പോൾ ആരാണ് ഈ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നത് ?? - ഇതും നമുക്ക് ഇനി \" ഈശ്വരനെ ഏൽപ്പിക്കാം\"

-മുല്ലശ്ശേരി

Share :

Photo Galleries