Archives / November 2020

   ഡോ.നീസാ, കരിക്കോട്
പ്രതിഷേധം 

പ്രിയമുള്ളത്
പറയായ്കയാൽ
പ്രിയരോരോരുത്തരായി
പിരിഞ്ഞു പോയി.

പിണങ്ങിയ വാക്കുകൾ
പിടിതരാതെ
പിടഞ്ഞ മനസ്സിൻ
പിരിമുറുക്കമേറ്റി

പ്രീതിക്കായ്, പതിവു പോലെ
പ്രതികരിക്കാതെ
പ്രതിമയായി നില്ക്കവേ
പ്രതികാരമാണെന്ന് ചൊല്ലി.

പ്രശ്നമിത് ഗുരുതരമായത്
പരസ്യമായ രഹസ്യം
പ്രദക്ഷിണം വെച്ച്
പരിഹാരം തേടി.

പാരിതോഷികമർപ്പിച്ചും
പ്രതീക്ഷ നല്കിയും
പ്രതിബിംബം
പ്രതിഷ്ഠിച്ചവിടെ

പ്രക്ഷുബ്ധമാം തിരയും
പ്രഹരമേല്ക്കും തീരവും
പരാതിയില്ലാതെ
പ്രതിഷേധം ഒഴിവാക്കി.

Share :