Archives / November 2020

ജയ. വി. എസ്.
ജീവൻ 

ഒരു പൂത്തിരി കത്തുന്ന സ്വപ്നം. 

അതിന്റനിറങ്ങൾ അവളുടെ ചുവടുകളുടെ ചലനവേഗതയേറ്റി. 

വഴിനീളെനിറച്ചാർത്തുകളാണെന്നവൾക്കുതോന്നി. 

പാവാടത്തുമ്പിൽപോലുമവളോടു 

കിന്നാരം പറഞ്ഞൊരുതറച്ചക്രം  മനസ്സിൽ കറങ്ങി. 

നിറച്ചാർത്തുകൾ മങ്ങി, കാഴ്ച മങ്ങി. 

ഏതോവിരലുകൾ 

അവളുടെ വായപൊതിഞ്ഞു. 

തലയിലെരോമകൂപങ്ങൾ പറിച്ചെറിയപ്പെട്ടു.

ദേഹം എന്താണെന്നറിയും മുന്നേ.... 

ദേഹി വിട്ടുപോയി... 

കരാളഹസ്തങ്ങൾ 

തച്ചുടച്ചു ചിന്തിക്കീറിയ, വിടരാത്തപുഷ്പ്പം, 

അപ്പോഴും കമ്പിത്തിരിപോലെ, 

വർണ്ണം പരത്തി.

വായിൽ നിന്നും വന്ന അവസാനസ്രവം, 

നിയമപുസ്തകചട്ടയിൽ... 

മാറാക്കറയായി 

നമ്മെ നോക്കി ചിരിക്കുന്നു.... 

ഇനിയും മാറാത്ത നിയമം.... എത്ര മത്താപ്പുകളിനിയും 

വഴിയിൽവീണു കുതിരണം...... 

 

 

 

Share :