Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
പ്രിയ സബർമതീ 

വിപ്ലവ ദണ്ഡിസ്മരണകൾ തൂവി

ഉപ്പ് നീർ പൊഴിയും നയനമേ

സത്യാന്വേഷിയായൊരു വൃദ്ധമഹാത്മാവിനെ

കണ്ടുവോ നിയീതീരഭൂവിൽ.

ഇന്നും നിന്നിൽ നിറയുമുപ്പിൻ രുചി 

സ്വദേശവാദത്തിൻ ചരിത്രാശ്രു തന്റെയോ 

അഴിമതിയസത്യധനവീചികളിൽ മലിനമായ് 

ഒഴുകും ദുർഗന്ധച്ചാൽ നീരിൻ പുളിയോ.

അഹിംസചിന്തകൾ മറന്നും പൊരുതി 

രാജ്യവിജയോദ്യേശമായിറ്റിയ 

രുധിരാംശങ്ങളാൽ ചുവന്നുവോ നീ ?

വേദവിദ്യാസംസ്കൃതി ഗ്രഹിച്ചെത്തും

അന്തിമാരുതൻ തന്നലകളോ നിന്നിൽ

യോദ്ധാക്കൾ ചിന്തിയ വിയർപ്പുനിണാധികൾ

ലയിച്ചു പവിഴപുറ്റാഴ്ന്നുവോ നിന്നിൽ

നിസ്സഹകരണമെന്നൊരു പ്രസ്ഥാനമോ

അർക്കനായിന്നും ഉച്ചിയിൽ നിൽപ്പത്.

പൂർണ്ണസ്വരാജെന്ന മന്ത്രധ്വനികളോ

നിന്നിലെ തിരയിളക്കുന്ന താളങ്ങൾ.

ചർക്കകൾ തിരിഞ്ഞാർജ്ജവമുറ്റുമോ

ഇന്നും നിന്നുടെ കർണപുടങ്ങളിൽ.

വിഭജനദുഃഖഭാരം നിഴലിപ്പോ

ഇന്നും നീ തന്നിൽ അമാവാസിരാവതിൽ.

ഉയരും ധ്വജ്യത്തിൻ മൂവർണ്ണമിരമ്പുന്നോ

ഇന്നും സന്ധ്യ യവനിക മാറ്റുമ്പോൾ.

ഹേ റാം മന്ത്രത്തിൽ നിന്നുമിറ്റുവീണ

മഹാത്മാവിൻ ശിരസ്സിലെ ചുടുരക്തം

അസ്തമയയാമങ്ങളിൽ സ്‌മൃതിപടം

പൊഴിക്കയോ നിന്നുടാഴങ്ങളിലിന്നും.

ചായം മുക്കിയ കീറത്തുണികളുയരത്തിൽ

പാറി, കാപട്യം കെട്ടിയാടുന്നോ  ആദർശവേഷങ്ങൾ.

ഉപ്പുപൂക്കൾ പൂക്കുന്നുവോ നിന്നുടാരാമത്തിൽ 

ആയുധമായുപ്പ് കരുതി കുറുക്കിയെടുത്ത

നിൻ മുലപ്പാൽ മാറിലിറ്റുന്നുവോ.

സത്യം പതിഞ്ഞ കാലടിപ്പാടുകൾ

ഇന്നുമുണ്ടോ നിൻ മണൽപ്പരപ്പുകളിൽ.

കാലചക്രം തിരിയുമീ നാൾകളിൽ സത്യചക്രം

കാൺവതുണ്ടോ പ്രിയവകൽ നീ തീരത്ത്.

 

 

Share :