Archives / March 2018

മേഴ്‌സി ടീച്ചർ
ഈവഴിത്താരയിൽ

.......തുടർച്ച......
ഞാൻ മാർ ഇവാനിയോസ് കോളേജിൽ ജോയിൻ ചെയ്യുമ്പോൾ (1966) ബോട്ടണി ഡിപ്പാർട്ട്മെന്റിൽ വനിത അധ്യാപികയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു - 18 വർഷത്തോളം ആ സ്ഥിതി തുടർന്നു
കോളേജിൽ തന്നെ ഇംഗ്ലീഷ് ഡിപ്പാർട്ട് മെന്റിൽ മിസ്സിസ് ഹെലൻ ക്യാരി സുവോളജി ഡിപ്പാർട്ട് മെന്റിൽ മിസ്സിസ് ലളിത പണിക്കർ തുടങ്ങി വളരെ കുറിച്ച് വനിതകളെ അക്കാലത്തുണ്ടായിരുന്നുള്ളു.
1964- മുതലാണ് പെൺ കുട്ടികൾക്ക് കോളജിൽ അഡ്മിഷൻ കൊടുത്ത് തുടങ്ങിയത്.
അന്ന് ഞങ്ങൾ കേശവദാസാപുരത്തുള്ള വാടക കെട്ടിടത്തിലാണ് അപ്പച്ചനും അമ്മച്ചിയും ഞാനും താമസിച്ചിരുന്നത്. അതിന് ശേഷമാണ് ഞങ്ങൾ മുട്ടടയിൽ സ്വന്തമായി വീട് പണിഞ്ഞത്.
1968-ലാണ് എന്റെ വിവാഹം നടക്കുന്നത്. കടുത്തുരുത്തിയിലാണ് അദ്ദേഹത്തിന്റെ വീട്. തിരുവനന്തപുരം സെന്റ്.സേവിയേഴ്സ് കോളേജിലെ അധ്യാപകനായിരുന്നു.- ജോൺ കുര്യൻ.
അന്നത്തെ ബോട്ടണി ഡിപ്പാർട്ട് മെന്റിൽ പ്രൊ. ഐ.എം. സ്കറിയാ സാർ ഉൾപ്പെടെ ഞങ്ങൾ ഏഴ് പേരുണ്ടായിരുന്നു. ഫോട്ടോ കൊടുക്കുന്നു.
1966 ൽ ഉള്ള എന്റ്റെ സഹപ്രവർത്തകർ

Late Prof: K.P Revindran Nair
Late Prof: I.M Skriah
Late Prof: K.J Thomas
Late Prof: Mathew Koshi

Prof: V.V Joseph, Prof: Joseph Mathew, പിന്നെ ഞാനും

നമ്മിൽ നിന്നും കടന്നു പോയവർക്ക് ആദരാഞ്ജലികൾ

അന്നത്തെ വനിത അദ്ധ്യാപകരുടെ ഫോട്ടോയും കൊടുക്കുന്നു (Eugene Mary, Sophy Joseph (zoology) Mrs.Karthy Nair(French) Mrs.Indira Devi (malayalam), Farley George (Hindi), Santhamma(English) തുടങ്ങിയവരും ഞാനും
Mrട.ലളിത പണിക്കരും മിസ്സിസ് . ഹെലൻ ക്യാരിയും ഫോട്ടോ യിൽ ഇല്ല


തുടർന്നുള്ള ഭാഗങ്ങൾ അടുത്തതിൽ .....

മേഴ്‌സി ടീച്ചർ:
PH: +91 9495073910

Share :

Photo Galleries