Archives / November 2020

ശുഭശ്രീ പ്രശാന്ത്
ആരോഗ്യം കൈവിടാതിരിക്കാൻ ജീവിതശൈലികൾ ഒന്ന് മാറ്റിയാലോ?


ആയുർ ദൈർഘ്യം കൂടുതൽ ഉള്ള ഈ കാലയളവിൽ കാലം കാണാത്ത പുതിയ രോഗങ്ങളും അവയുടെ ആഘാതങ്ങളും ശരീരത്തെയും മനസിനേയും മരവിപ്പിച്ച്, ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ പിടിച്ചുലച്ച് ആകെ ഒരു ദൈനതയിൽ മനുഷ്യരാശി മുന്നോട്ട് സഞ്ചരിക്കുമ്പോഴും ആയുസ് ഉള്ള കാലം ആരോഗ്യത്തോടെ ജീവിക്കാൻ നാം ചില കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യേണ്ടതുണ്ട്.

അത് നമ്മുടെ ദൈനം ദിനം കാര്യങ്ങൾ തുടങ്ങി നമ്മുടെ ജീവിത ശൈലികളുമായി ബന്ധപെട്ടു കിടക്കുന്നവയാണ്.  ഇതിൽ ഭക്ഷണം , വ്യയാമം , ഉറക്കം ,വിശ്രമം എല്ലാത്തിനും അതിന്‍റെതായ പങ്ക് ഉണ്ട് . നാം കഴിച്ചു കൂട്ടുന്നത്,ശരീരത്തിന് ഹാനികരമായവയും ഒപ്പം നാം ചെയ്തു കൂട്ടുന്ന വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ തുടങ്ങിയ കർമങ്ങളുടെ ഫലമാണ് ജീവിതശൈലി രോഗങ്ങൾ എന്ന് ഓമനപ്പേരുള്ള ഒരു കൂട്ടം രോഗങ്ങൾ .(Diabetics, Hypertension, Heart Attack, Liver Diseases, Obesity, Osteoporosis, Depression, even some cancers...) ഇവയ്ക്കു പുറമെ നമുക്ക് കണ്ടറിവും കേട്ടറിവും ഇല്ലാത്ത പുതിയ രോഗങ്ങളും


നമുക്കറിയാം നാം കഴിക്കുന്ന ഭക്ഷണത്തിനു ഒരുപാടു നന്മകളും തിന്മകളും ഉണ്ട് . സുഹൃത്തിനേയും പുസ്തകങ്ങളെയും ശ്രദ്ധയോടെ തിരഞ്ഞെടുക്കണം എന്ന് പറയുന്നതുപോലെ നമ്മുടെ ശരീരത്തിന് ഹാനികാരികൾ അല്ലാത്ത ഭക്ഷണവും തിരഞ്ഞെടുക്കാനുള്ള വിവേകവും നമുക്ക് ഉണ്ടാകണം .ഒപ്പം ശരീരത്തിനു ഹാനികരമായ പ്രവർത്തികളിൽ നിന്നും മാറി നിൽക്കാനുള്ള വിവേകവും. ശ്രദ്ധയോടെയും കരുതലോടെ ജീവിച്ചാൽ മഹാമാരികളെ ഒരു പരിധിവരെ ചെറുക്കാനും , അവയുടെ കാഠിന്യത്തെ കുറയ്ക്കാനും ഉള്ള പ്രതിരോധശേഷി നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും .

ഭക്ഷണം ശ്രദ്ധയോടെ

പയറ് പരിപ്പ് വർഗ്ഗങ്ങളിൽ നിന്നും , മൽസ്യ മാംസാദികളിൽ നിന്നും ,പാൽ ഉൽപ്പന്നങ്ങളിൽ നിന്നും കൂടാതെ സോയ ഉത്പന്നങ്ങൾ , നട്സ് ,സീഡ്സ് തുടങ്ങിയവയിൽ നിന്നും എല്ലാം ലഭിക്കുന്ന മാംസ്യം നിതേയനെയുള്ള ഭക്ഷണത്തിൽ ഉൾപെടുത്താൻ ശ്രമിക്കാം . ഇമ്മ്യൂൺ കോശങ്ങളുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയാ സീഡ്സ് , വാൾനട്സ്, മത്തൻ വിത്തുകൾ , തണ്ണീർമത്തൻ വിത്തുകൾ സൂര്യകാന്തി വിത്തുകൾ,മൽസ്യങ്ങളായ അയല , ചൂര, മത്തി , കിളിമീൻ തുടങ്ങിയും നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാം പാൽ ,പാലുൽപ്പന്നങ്ങൾ ,മുട്ട , ഇലക്കറികൾ , ക്യാരറ്റ് , മത്തൻ , മത്തി തുടങ്ങി പ്രത്യേകിച്ച് നല്ല ചുവപ്പ്, മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയ ജീവകം എ അടങ്ങ്യ ഭക്ഷ്യവസ്തുക്കൾ ദൈനംദിന ജീവിത്തിൽ കൊണ്ടുവരിക . ആട്ടിന്‍പാല്‍, വെണ്ണ, കാബേജ് തുടങ്ങിയവയില്‍ ധാരാളം ഫ്ളൂറിന്‍ അടങ്ങിയിട്ടുണ്ട്.

മുഴുധാന്യങ്ങളിലെ തവിടിൽ ഉള്ള സിങ്ക് , ബി വിറ്റാമിനുകൾ ,
സെലിനിയും ,കോപ്പർ കൂടാതെ, ജീവകം സി അടങ്ങിയ ഇലക്കറികളും  സിട്രസ് പഴവർഗ്ഗളായ ഓറഞ്ച് , നാരങ്ങാ  തുടങ്ങിയവയും , ക്യാപ്സിക്കും  പപ്പായ തുടങ്ങിയവ പച്ചക്കറികളും പഴവർഗ്ഗങ്ങളും നിത്യേന വർധിപ്പിക്കാൻ സഹായകമാകും
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുക. ഇത് ശരീരത്തെ തണുപ്പിക്കും.

ഇഞ്ചി , വെളുത്തുള്ളി , മഞ്ഞൾപൊടി , കറുവപ്പട്ട , കരുംജീരകം തുടങ്ങി നമ്മുടെ അടുക്കളയിലെ മരുന്നുകളെ സാധാരണ അളവിൽ കറികളിൽ ചേർത്തുപയോഗിക്കാം. മുളപ്പിച്ച പയർപരിപ്പു വർഗ്ഗങ്ങൾ, ഇലക്കറികള്‍ മൈക്രോഗ്രീൻസ്സ്
പ്രീബയോറ്റിക്‌സ്സൂം,പ്രോബയോട്ടിക്സിന്റെയും ( തൈര് , യോഗർട് തുടങ്ങിയവതുടങ്ങിയവ ) മറ്റും ഉപയോഗം ദൈനംദിന ജീവിതത്തിൽ കൊണ്ടുവരുന്നതു ഉത്തമമാണ് .

വെള്ളം ദിവസേന മൂന്ന് ലിറ്ററിൽ അധികമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക മധുരം , എണ്ണ, അധികം കൊഴുപ്പടങ്ങിയ മാംസങ്ങൾ (റെഡ്മീറ്റ്) എന്നിവപരമാവധി നിയന്ത്രിക്കാം.
 

വ്യായാമം ശീലമാക്കാം

പാടത്തും പറമ്പിലും കൃഷി ചെയ്തു,കിലോമീറ്ററുകൾ കാൽ നട യാത്ര ചെയ്തും,അടുപ്പു പുകച്ചും,തൊടിയും പറമ്പും ചൂലിനാൽ
വൃത്തിയാക്കിയും,വസ്ത്രങ്ങൾ അലക്കി നീന്തി കുളിച്ചും നടന്ന ആ കാലഘട്ടത്തിൽ ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ശരീരത്തിന് വ്യായാമം ഉണ്ടായിരുന്നു.
കൃത്യമായ വ്യായാമം ഇന്ന് ശരീരത്തിൻറെ ആരോഗ്യത്തിന് അനിവാര്യമായ ഘടകമാണ് നടത്തം , നൃത്തം, സൈക്ലിങ് , നീന്തൽ തുടങ്ങി ശരീരത്തിന് നല്ലതെന്ന് തോന്നുന്ന വ്യായാമ മുറകൾ അംഗീകൃതമായ സ്ഥലങ്ങളിൽ നിന്നും അഭ്യസിക്കുകയോ , പരിശീലിക്കുകയോ ചെയുന്നത് നല്ലതാണ്. കൂടാതെ ക്രിക്കറ്റ് , കബഡി , BATMINTON , തുടങ്ങിയ വയും പരിശീലിക്കാം .
ഇനിയും ജിം , സുമ്പ , തുടങ്ങിയവയും പരിശീലിക്കാം .

മനസിനും ശരീരത്തിനും യോജിച്ച വിതത്തിൽ വ്യയാമം നല്ലതാണ് . മറക്കണ്ട അധികമായാൽ വ്യായാമവും ഹാനികരമാണ്
യോഗ ജീവിതത്തിനന്‍റെ ഭാഗമാക്കാൻ ശ്രമിക്കാം ഭാരതത്തിന്‍റെ പൗരാണിക പാരമ്പര്യത്തിന്‍റെ വില മതിക്കാനാവാത്ത
സംഭാവനയാണ് യോഗ. ചിത്ത വൃത്തികളെ നിരോധിച്ച് യഥാർത്ഥ തത്വത്തെ അറിഞ്ഞു ,തെറ്റായവ തിരസ്കരിച്ച്‌ ശരീരത്തിനെയും മനസിനെയും നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് യോഗ. അനിർവചനീയവും അദ്ഭുതകരവുമായ ശക്‌തിചൈതന്യങ്ങൾ മനുഷ്യരിൽ അന്തർലീനമായിട്ടുണ്ട്. അവയെ ഉണർത്തി, വികസിപ്പിച്ച് വളരെ ശ്രേഷ്ഠമായ മാർഗങ്ങളിലൂടെ നയിച്ച് മനുഷ്യനെ പൂർണനാക്കുന്ന പ്രക്രിയയാണു യോഗാഭ്യാസം. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച്‌ ശരീരത്തിന്‍റെയും മനസ്സിന്‍റെയും മാറ്റം ലക്ഷ്യമിടുന്നു.

വിശ്രമത്തിനു നിദ്രയും അനിവാര്യം

മനുഷ്യ ശരീരത്തിനും ഒപ്പം മനസിനും വിശ്രമം അനിവാര്യമാണ്.അതിനാൽ 6 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ സമയം
കണ്ടെത്തുക.ശാന്തമായ നിദ്ര മസ്തിക്ഷകോശങ്ങൾക്ക്ഉണർവും ഉത്തേജനവും നൽകുന്നു.ഒപ്പം ജീവിതത്തിൽ പോസിറ്റീവ് ആയി ചിന്തിക്കാൻ സഹായിക്കുന്നു . നാം അറിഞ്ഞോ അറിയാതയോ ചെയുന്ന കർമ്മഫലമായി രോഗനിബന്ധിതമായ ശരീരവും , വ്യാകുലമായ മനസുമായി മരിച്ചു ജീവിക്കുന്നതിലും നല്ലത് ഈശ്വര നിർമിതമായ ശരീത്തിനു ആവശ്യമായവ കൃത്യമായി നൽകി , അവയെ നിധിപോലെ കാക്കുക എന്നതല്ലേ . ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യ മുള്ള മനസും ഉണ്ടാകൂ .
ശരീരവും മനസും ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ജീവിതം സമാധാനപൂർണവും സന്തോഷപൂരിതവും ആകത്തുള്ളു . വരു നമക്ക് നാളെയുടെ നന്മയ്ക്കായി കൈകോർക്കാം . ജീവിതശൈലികൾ കൃത്യതയും ക്രമവും ആക്കാം. പഴമയിലേക്കു തിരിച്ചു പോകാൻ സാധിക്കില്ലെങ്കിലും ആ നന്മകൾ കൂടെ കൂട്ടം .

ശുഭശ്രീ പ്രശാന്ത്

Clinical Nutritionist Attukal Devi Hospital
Clinical Dietician Hyridayala Heart Foundation
Director

Share :