Archives / November 2020

  ലൂയിസ് ഗ്ലൂക്   മൊഴിമാറ്റം : സന്തോഷ്‌ ശ്രീധർ.
കഴിഞ്ഞ കാലം

ചെറു വെളിച്ചമൊന്നു
തൂകുന്നിതാ വാനിൽ
ഖേദമോടുയിർക്കുന്നിരു
പൈൻ ശാഖികൾ.

തേജസ്സുറ്റ കൊത്തു പണി പോൽ
പതിക്കുന്നു വികിരണങ്ങള
തിന്മേലുമുപരി തലത്തിലും.
മൃദുവായി,
സ്വർഗ്ഗത്തിലെന്നപോൽ
സുഗന്ധം പൊഴിക്കുന്നു
വെളുത്ത പൈനും.

തീവ്രമാം ചിന്തകൾ,
അടിപിടി കൂടും ശബ്ദ വീചികൾ
ശാന്തത കൈവരിക്കുന്നൂ തുല്യമായി.

ഒന്നായി നീങ്ങുമീ കാറ്റിന്റെ
ശബ്ദം പോലെ
കയറുകൾ ചലിക്കുന്ന നിഴലുകൾ

മുഴങ്ങുന്നു പാതിരാ പക്ഷി
ചോർഡറ്റ തൻ കൂജനം.
ആൺ പക്ഷി പുൽകുന്നു പെണ്ണിനെ.

കയറുകൾ തന്നൂഞ്ഞാൽ
മാറ്റുന്നവ,
കാറ്റിൽ ചരിക്കുന്നു.

ഇരു പൈനുകൾ
പൊഴിക്കുമാ രാഗം പരക്കുന്നു
വെളുത്ത പൈനിൻ
സുഗന്ധം നിറയുന്നു പാരിൽ.

ഇത്,
നിങ്ങൾ തൻ മാതാവിൻ
നിശ്വാസമോ?
അതോ,
മരങ്ങൾ തൻ ശബ്ദമോ?

കാറ്റേറ്റ് പാടുമവ
ഒന്നുമില്ലാതെ
കടന്നു പോകുന്ന പോലവേ

Share :