Archives / November 2020

പോതുപാറ മധുസൂദനൻ
സസ്യങ്ങളുടെ പ്രതിക്ഷേധം

രാസവളം തിന്ന് 

രാസകോശങ്ങളായ്

രാവും പകലും

കായ്കളുണ്ടാക്കുന്ന

യന്ത്രങ്ങളായ് മാറി

പച്ചക്കറി ക ളാംസ സ്യങ്ങൾ ഞങ്ങൾ

കീടങ്ങളെക്കാൽ

മനുഷ്യ കീടങ്ങൾ

കീടങ്ങളെക്കൊല്ലാൻ

കീടം കലക്കി

മാറിൽത്തളിച്ചിട്ടു്

മാറിനില്ക്കുന്നു

മറവർ

വിഷ രാസ മേറ്റ്

പെരുകുന്ന കോശങ്ങ

ളുള്ളു റപ്പില്ലാതെ

വളരുന്ന കായുകൾ

ഉൾപ്പാദന ശേഷികൂട്ടുവാനായി

ഉൾപ്പത്തിയിൽക്കത്തി

വച്ച ശാസ്ത്രത്തിനെ

ജനിതകമാറ്റം വരുത്തി 

ജഗത്തിൽ ഹരിതങ്ങളെ

കൊല ചെയ്ത ശാസ്ത്രത്തിനെ

കാലം കണക്കു പറയും

കഴിയ്ക്കുവാൻ കായും

കറികളും വന്ധ്യമായ്

തീരുമ്പോൾ

ചാണകപ്പാലും ജൈവങ്ങളും ചേർന്നില

കളഴുകിയിളകിയ മണ്ണിൽ

മുത്തശ്ശി വേരുകൾ

ഭക്ഷിച്ച നാളുകൾ

കീടങ്ങളില്ലാതെ കാറ്റിൽ

ക്കളിയാടികായ്കൾ

കനിയിച്ച നാളുകളോർത്തു പോയ്

ആയുസ്സില്ലാത്ത ജന്മങ്ങളായ് ഞങ്ങൾ

രോഗം പിടിച്ച സസ്യങ്ങളായ്

ഒട്ടിച്ചമാവും ബോൺസായ് ,പിന്നെ

സൃഷ്ടിച്ചെടുത്തൊരാ

സങ്കര ചിന്തകൾ

കച്ചവടക്കണ്ണുവച്ചു

നീ ഞങ്ങൾ തൻ

സ്വച്ഛമാം ജീവിതം

തട്ടിപ്പറിച്ചുവോ

മിണ്ടാൻ കഴിയാത്ത തൊണ്ടയിൽ

മണ്ടൻ കിനാവുകൾ

കുത്തിനിറച്ചുവോ

വ്യാധി പടരുന്നു നിങ്ങൾക്കും ഞങ്ങൾക്കും നീതി കൊടുക്കണം

പ്രപഞ്ച സത്യങ്ങൾക്കു് 

മാറ്റി വരയ്ക്കുവാൻ

വരയിട്ടതു നീയല്ല

വരയിട്ടതു നീയല്ല

 

 

Share :