Archives / October 2020

ഷീജരാധാകൃഷ്ണൻ. ദില്ലി.
തോട്ടിപ്പണിക്കാർ.

ഏത് ഗംഗയിൽ കുളിച്ചാൽ

മാറുമീ ശരീരദുർഗ്ഗന്ധം ? 

 

ഏത് സുഗന്ധസോപ്പ് തേച്ചാൽ...

ശുദ്ധമാകുമീയുടൽ? 

 

ഏത് ചന്ദനതൈലം പൂശിയാൽ

ഈ മാനുഷ്യമാലിന്യ ദുർഗ്ഗന്ധം

ദേഹത്തിൽ നിന്നും നീങ്ങുമോ?

 

ഏത് അമൃത് നുകർന്നാൽ

ശമിപ്പിക്കുവാനാകുമോ?

ഈ മാൻഹോളിൽ നിന്ന് വമിക്കും

രാസവാതകം ൯ഞങ്ങളിൽ

സൃഷ്ടിച്ച ശ്വാസതടസ്സം.

 

ഞങ്ങളെ കാണുമ്പോൾ

മുഖം തിരിക്കുന്നോരേ...

ഞങ്ങൾക്ക് മുന്നിൽ

പൂമുഖവാതിൽ കൊട്ടി അടയ്ക്കുന്നോരേ...

നിങ്ങളോർക്കുക:-

നിങ്ങളുടെ വിസർജ്ജ്യം

ഞങ്ങൾ കോരി വൃത്തിയാക്കിയപ്പോൾ

നിങ്ങളുടെ ശരീരം വൃത്തിയായോ?

നിങ്ങളിറിയുക:-

നിങ്ങളിലെ അഴുക്കാണ്

ഞങ്ങളിലെ ദുർഗ്ഗന്ധമെന്നും.

 

ദേഹം വിട്ടങ്ങീ

ദേഹി പോകും വരെ,

ഈ മാനുജമാലിന്യ ദുർഗ്ഗന്ധം

ഞങ്ങളെ വിട്ടെങ്ങും പോകയില്ലാ.

   ആൾതുളയിൽവച്ചങ്ങ്

നിശ്വാസം കിട്ടാതെ,

മൃത്യു പുൽകിയ ഞങ്ങൾ തൻ സോദരർ......

അവരുടെ ഏഴയാം കുടുംബത്തിൻ,

അഴലുകൾ കാണുവാൻ

ആരുണ്ടീ ഉലകത്തിൽ.

അവർ തൻ മരണാനുകൂല്ല്യമായ്,

നീതിപീഠം അനുവദിച്ച പത്ത് ലക്ഷവുമങ്ങ്

ചുവപ്പ് നാടയ്ക്കുള്ളിൽ

കുടുങ്ങി വീർപ്പുമുട്ടുന്നു.

 കെെകളാൽ ചെയ്യുമീ 

തോട്ടിപ്പണി

നിർത്തലാക്കിയതും

വെറും കടലാസ്സിൽ മാത്രമല്ലോ! 

 

Share :