Archives / july 2021

 ഡോ.നീസാ
നിർവൃതി


കുഞ്ഞു തലോടലിൻ അനുഭൂതിയിൽ
പരിസരം മറന്ന് പാതിമയക്കത്തിൽ
കണ്ടൊരു ദിവാസ്വപ്നത്തിൻ
പൊരുളറിയാതുണരുകയായ്.

ഒരു താരാട്ടിൻ താളത്തിൽ
കുഞ്ഞിളം മേനിയൊന്നുയർത്തി;
പതിയെ മുന്നോട്ടാഞ്ഞ ചുവടുകൾ
പിച്ചവെക്കാൻ മുതിരുകയായ്.

ആ ശബ്ദത്തിൻ മധുരിമയിൽ
കൂകി പാടും കുയിലിനെ പോൽ
ചുണ്ടുകുൾ വിടർത്തിയേകിയ
കിലുകിലെ ചിരിയൊരാനന്ദമായ്.

ആ മനസ്സിൻ നിഷ്കളങ്കതയിൽ
കാപട്യത്തിൻ വിരൂപമില്ലാതെ
സുന്ദരവർണ്ണ മോഹങ്ങളുമായ്
പറന്നുയരാൻ കൊഞ്ചുകയായ്.

ആ പൈതലേകിയ ആനന്ദനിമിഷങ്ങൾ
നയനങ്ങളിൽ നീന്തി തുടിക്കുകയായ്
സന്തോഷമേകുമീവിധ കാഴ്ചകൾ
മനസ്സിലെന്നും നിർവൃതിയായ്.

 

Share :