Archives / March 2018

അരുണ്‍ ജോൺസൻ

ഇറാനിലെ ആളുകള്‍ക്ക് ബോളിവുഡ് സുപരിചിതം ആണ്.. അവർ ഹിന്ദി സിനിമകളുടെ ആരാധകരാണ്. അവിടെ എല്ലാ സ്ത്രീകളും ശിരോവസ്ത്രം അണി യണം, ഏതു രാജ്യക്കാരി ആയാലും. ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രവും നിര്‍ബന്ധം. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന എഴുത്തുകളും parcel um എല്ലാം തുറന്നു പരിശോധന നടത്തിയതിന് ശേഷമെ വിലാസക്കാരനു ലഭിക്കൂ. ഇവിടെ മദ്യം നിഷിദ്ധമാണ്. ഇവിടെ Bread ന് വളരെ വില കുറവാണ്.. ആരും വിശന്നു ജീവിക്കേണ്ടി വരരുത് എന്ന് അവരുടെ ആദര്‍ശം.

ഇറാനിലെ project നു ശേഷം Austria യില്‍ രണ്ട് ചെറിയ project കള്‍, അതിനു ശേഷം Canada, Georgia, Turkey, South Africa... ഓരോ രാജ്യങ്ങളും പുതിയ ഒരു അനുഭവം തന്നെ...

എങ്ങും യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന Georgia.. ഞാൻ ജോലി ചെയ്തിരുന്ന Abkhazia, Georgia യുടെയും Russia യുടെയും തര്‍ക്കത്തിലുള്ള പ്രദേശം ആയിരുന്നു. ഞങ്ങളുടെ ജോലി സ്ഥലത്ത് എത്തുന്നതിന് മുമ്പ് ഒരു പാലത്തിന്റെ അരികില്‍ വളഞ്ഞ barrel ഉള്ള ഒരു തോക്കിന്റെ statue ഉണ്ട്. NATO force Russia ക്കെതിരായ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പണിതത് ആണ് ഇതെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. Georgia യുടെ അധീനതയില്‍ ഉള്ള പ്രദേശം ആയിട്ട് പോലും പല സ്ഥലങ്ങളിലും റഷ്യൻ സൈനികരെ കാണാമായിരുന്നു. ഞങ്ങളുടെ ജോലി സ്ഥലത്ത് എത്തുന്നതിന് മുന്‍പു Russian check post കടന്നു പോകേണ്ടതുണ്ട്. അവിടെ നിന്ന് ബുള്ളറ്റ് proof കാറിൽ ആണ് തുടര്‍ യാത്ര. എല്ലാ ദിവസവും രാവിലെ ജോലിക്ക് പോകുമ്പോഴും തിരികെ Apartment ലേക്ക് വരുമ്പോഴും ഞങ്ങൾ സഞ്ചരിച്ചിരുന്ന കാറിനു മുന്നിലും പിന്നിലും ഒരു സെക്യൂരിറ്റി വാഹനം ഉണ്ടാകും. സെക്യൂരിറ്റി ഓഫീസർ Ak 47 തോക്കുധാരി ആയിരിക്കും. Powerhouse ന്റെ ഉള്ളിലും അങ്ങിങ്ങ് വെടി കൊണ്ട പാടുകള്‍...യുദ്ധത്തിന്റെ ബാക്കി ഇരിപ്പ് പോലെ പൊട്ടി പൊളിഞ്ഞ വീടുകൾ, സ്കൂളുകള്‍... എന്നിട്ടും ഇവിടുത്തെ കുട്ടികള്‍ക്ക് ഈ സ്കൂളുകള്‍ തന്നെ ആശ്രയം.. എങ്ങും ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രദേശം,. പാവപ്പെട്ട ജനങ്ങൾ... ഇവിടുത്തെ ജീവിതം ഒരു സാഹസം തന്നെ...

Turkey, സുഖമുള്ള ഒരു ഓര്‍മയാണ്. വളരെ സ്നേഹമുള്ള നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന ആളുകള്‍.. എവിടെ ചെന്നാലും സ്നേഹപൂര്‍വം ഒരു കട്ടന്‍ ചായ കുടിക്കാന്‍ നിര്‍ബന്ധിക്കുന്ന അവരുടെ സംസ്കാരം. ചായ നിരസിക്കുന്നത് അവരോടുള്ള അകല്‍ച്ച ആയി കണക്കാക്കും എന്ന് എന്റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഞങ്ങൾ നഗരങ്ങളില്‍ നിന്ന്‌ അകലെ kovancilar എന്ന ദേശത്ത് ആണ് താമസിച്ചിരുന്നത്. അവിടെ ഉള്ളവരുമായി സംസാരിക്കാനുള്ള ആഗ്രഹത്തില്‍ ഞങ്ങളും അല്പം Turkish പഠിച്ചു. ഏതൊരു ആഘോഷത്തിലും അന്യ രാജ്യക്കാരായിട്ട് പോലും ഞങ്ങളെയും അവർ ക്ഷണിക്കുമായിരുന്നു. India എന്ന പേരിനെക്കാളും ഹിന്ദുസ്ഥാന്‍ എന്ന പേരാണ് അവര്‍ക്ക് സുപരിചിതം. ചുരുങ്ങിയ സമയം കൊണ്ട് ഞങ്ങളുടെ അയല്‍ക്കാര്‍ ഞങ്ങളുമായി ഒരു ആത്മ ബന്ധം സ്ഥാപിച്ചു. ചെറിയ ഒരു പ്രദേശമായിട്ടു പോലും എല്ലാ സൗകര്യങ്ങളും ഉള്ള ദേശം. നല്ല റോഡുകള്‍, കടകള്‍, super markets അങ്ങനെ എല്ലാ സൗകര്യങ്ങളും... എങ്ങും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.

വലിയൊരു tankerum cleaning machine um നഗരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. Streets ഒക്കെ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നു. മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥലങ്ങളില്‍ പാതയോരത്തു അങ്ങിങ്ങ് കുടിവെള്ളത്തിനായി പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. Turkey il ചില ഇടങ്ങളില്‍ hot springs ഉണ്ട്. അവിടെ അവർ സ്ത്രീകള്‍ക്കും പുരുഷൻമാർക്കും കുളിക്കാന്‍ പ്രത്യേകം പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇത്തരം hot springs ഔഷധഗുണം ഉണ്ടെന്നു അവർ വിശ്വസിക്കുന്നു
Turkey യുടെ ചില പ്രദേശങ്ങളില്‍ Kurdish Turkish പോരുകള്‍ നടക്കുന്നുണ്ടായിരുന്നു..
പല ഇടങ്ങളിലും പണ്ട് നടന്നിട്ടുള്ള യുദ്ധങ്ങളുടെ അവശിഷ്ടങ്ങള്‍ കാണാം.

പല കുടുംബങ്ങളിലെ സ്ത്രീകള്‍ ഒന്നിച്ചു കൂടി കുറേയധികം ചപ്പാത്തി പോലെയുള്ള Bread ഉണ്ടാക്കി സൂക്ഷിച്ചിരുന്നു...ഏതു കാര്യങ്ങളും ഒത്തൊരുമയോടെ അയല്‍ക്കാര്‍ ചേര്‍ന്ന് ചെയ്യുന്നതു കാണാം... ആ നന്മ എന്നും അവര്‍ക്ക് കൈമോശം വരാതെ സൂക്ഷിക്കാനാകട്ടെ...

South Africa, തെല്ലൊരു ഭയവും അതിലധി കം thrill um.... പലരും പറഞ്ഞു എന്തിനും മടിക്കാത്ത ആളുകള്‍ ധാരാളം ഉണ്ട്... കുറെയൊക്കെ ശരിയാണെന്ന് പിന്നീട് മനസ്സിലായി. എന്നിരുന്നാലും മനോഹരമായ ഭൂപ്രദേശം. Table mountains, cape of good hope, cape Town, Durban, st. Lucia, knysna, Gandhi Square, അവിടുത്തെ ഗാന്ധിജിയുടെ statue.... ഒന്ന് കണ്ടിരിക്കേണ്ട സ്ഥലം തന്നെ South Africa .ബ്രിട്ടീഷ് ആധിപത്യ തിന്റെ കഥകൾ വിളിച്ചോതുന്ന രാജ്യം.. സ്വർണ്ണ ഖനികള്‍, വൈവിധ്യമാര്‍ന്ന ജന്തു ജാലങ്ങള്‍ , ഒട്ടേറെ tribes, അവരുടെ വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍... ധാരാളം ഇന്ത്യക്കാര്‍, ഏറെ മലയാളികള്‍... അവിടുത്തെ ജനങ്ങള്‍ പകുതിയോളം വെള്ളക്കാരും പകുതിയോളം നീഗ്രോകളും.. പട്ടിണിയും ദാരിദ്ര്യവും ഒക്കെ ഉണ്ടെങ്കിലും അവിടുത്തെ ജനങ്ങൾ എല്ലാവരും സന്തോഷവാൻമാർ... ഉല്ലാസവാൻമാര്‍... അവിടെ മിക്ക school കളിലും ചെറിയ ക്ലാസ് മുതലേ swimming പഠിപ്പിക്കും.. Poolside party കള്‍ ഇവിടത്തുകാര്‍ക്ക് ഹരം അത്രേ. മിക്ക വീടുകളിലും swimming pool um ഉണ്ടാകും.
ഞങ്ങൾ താമസിച്ചിരുന്ന Lady Smith ഇല്‍ മലയാളികള്‍ ഒരു കുടുംബം ആയിരുന്നു.. ഓണത്തിന് എല്ലാവരും ഒത്തു കൂടി ഗംഭീര സദ്യ തയ്യാറാക്കും. ഓരോരുത്തരും അവരവരുടെ ഭവനങ്ങളില്‍ നിന്നും ഒരു വിഭവം എങ്കിലും തയ്യാറാക്കി കൊണ്ടുവരും.. സദ്യയും കലാപരിപാടികളും . ആകെ ഒരു ആഘോഷമാണ്... എല്ലാ വീടുകളിലും burglar alarm അല്ലെങ്കിൽ cctv camera, അതുമല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സെക്യൂരിറ്റി ഏര്‍പാടുകള്‍ ഉണ്ടാകും... പട്ടികളെ വളര്‍ത്തുന്നതാണു കള്ളന്മാരെ അകറ്റി നിര്‍ത്തുന്നതിന് ഏറ്റവും ഫലപ്രദം എന്നാണ്‌ അവിടെ ഉള്ളവരുടെ അഭിപ്രായം.. പിടിച്ചു പറിയും മോഷണവും ഇവിടെ സര്‍വസാധാരണമാണ്. Car nte ചില്ലുകള്‍ അടച്ചു മാത്രം യാത്ര ചെയ്യണം, കള്ളന്മാര്‍ വീട്ടില്‍ കയറിയാല്‍ അവരെ സൂക്ഷിച്ചു നോക്കരുത് എന്നിങ്ങനെ പോകുന്നു എനിക്ക് കിട്ടിയ നിര്‍ദേശങ്ങള്‍... പട്ടിണിയും പരിവട്ടവും ആകാം ഇത്തരം പ്രവണതകള്‍ക്ക് പിന്നില്‍...
എന്നിരുന്നാലും വര്‍ണനകള്‍ക്കു അതീതം ഇവിടുത്തെ പ്രകൃതി...

ഇപ്പോൾ വീണ്ടും Canada യില്‍... Canada യിലെയും വരാനിരിക്കുന്ന project കളുടെയും വിശേഷങ്ങൾ സാഹചര്യം കിട്ടിയാൽ വർഷങ്ങൾക്ക് ശേഷം ഒരു കണ്ണാടി magazine ഇല്‍ നിങ്ങളുമായി പങ്കു വയ്ക്കാം എന്ന പ്രതീക്ഷയില്‍...

Share :

Photo Galleries