Archives / October 2020

മാലിക് മുഹമ്മദ് മൂടമ്പത്ത്
തടവറയിലെ പാദുഷ ( ഗസൽ കവിത )

മരിച്ചയീ കണ്ണുകൾ 

കാവൽ നിൽക്കും - നിന്റെ

ജ്വലിക്കുന്നയോർമ്മ മിനാരങ്ങളിൽ...

മരവിച്ച വിരലുകൾ 

കോർത്തു ഞാനാ പ്രണയ 

സ്മൃതികുടീരത്തിലായ്‌

കണ്ണടയ്ക്കും...

 

പ്രിയതമേ നീ നട്ട

പനിനീർ ചെടിയുടെ

പൂവിൻ സുഗന്ധവുമായ്‌ ...

ഒരു കുളിർകാറ്റിന്നീ

കാരാഗൃഹത്തിന്റെ

ജാലകവാതിൽ കടന്നൂ - 

അതിൽ നിന്റെ

നിശ്വാസരേണു ഞാൻ 

തിരിച്ചറിഞ്ഞൂ..

 

ചന്ദ്രിക ചാലിട്ടൊഴുകിയാ സന്ധ്യയിൽ 

നിൻ മടിത്തട്ടിൽ ഞാൻ

തലചായ്ക്കവേ 

നിൻ മൃദുസ്പർശ 

തലോടലിൽ പൂവനം 

അർദ്ധസുഷുപ്തിയിൽ 

വീണു പോയി.  

 

ഈ മുഗൾകോട്ട തൻ 

നൂപുര വാതിലിൽ 

കാലം കുളമ്പടിച്ചോടിയെത്തും

പ്രാണൻ വെടിഞ്ഞ 

കിനാക്കൾ യമുന തൻ 

ഓരങ്ങളിൽ മുളച്ചു പൊങ്ങും...

 

Share :