Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
ചങ്ങലക്കണ്ണികളിൽ തളയ്ക്കപ്പെട്ടവൾ*

നോക്കൂ, 

അവിടെയൊരുത്തിയെ വലിച്ചിഴയ്ക്കുന്നു 

കയ്യിലെ പുസ്തകക്കെട്ടുകൾ 

വീണു പിടഞ്ഞ് കേഴുന്നു 

കനകചങ്ങലകളാൽ അവളെ ചുറ്റിവളഞ്ഞിരിക്കുന്നു

അതാ, ഒരു കണ്ണി മുറുകുന്നു 

മുൾപ്പൂക്കൾ പെയ്യുന്നു 

പെരുമ്പറമേളം മുഴങ്ങുന്നു 

അവൾ തളയ്ക്കപ്പെട്ടിരിക്കുന്നു 

ഇനി പിറന്ന വീടന്യമത്രെ 

ശിക്ഷ ജീവപര്യന്തവും 

തടങ്കലിലേക്ക് തള്ളിക്കയറ്റുന്നു 

 

ഹേ, പതുക്കെ  !

ചങ്ങലയ്ക്ക് താലിയെന്നു

വിളിപ്പേരത്രേ 

കുറ്റമെന്താ ? 

അവൾ പെണ്ണായതത്രെ !!!

 

 

Share :