Archives / March 2018

സാന്ദ്ര
സാന്ത്വനം ( സ്നേഹസദൻ )

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും 500 മീറ്റര്‍ മാറി ചാലക്കുഴി റോഡില്‍ എത്തി അവിടെ നിന്നും 100 മീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന സാന്ത്വനം എന്ന ഈ സ്ഥാപനം മുന്‍ സഭാ അദ്ധ്യക്ഷനായിരുന്ന മേജര്‍ ആര്‍ച്ച് ബിഷപ്പ് മോറാന്‍ മോര്‍ സിറില്‍ ബസേലിയോസ് കാതോലിക്ക ബാബായുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാണ്. 19-02--2000-ല്‍ ആരംഭിച്ചതാണ് സ്നേഹസദന്‍ എന്ന ഈ സ്ഥാപനം. നിര്‍ധരരായ രോഗികള്‍ക്ക് വേണ്ടി തികച്ചും സൗജന്യമായി ആഹാരവും താമസവും ഒരുക്കുന്ന ഈ സ്ഥാപനത്തില്‍ 50തോളം രോഗികള്‍ ഇപ്പോള്‍ താമസിക്കുന്നു. ദൂരദേശത്ത് നിന്നും വരുന്ന ഇവര്‍ അവരുടെ സ്വന്തം ഭവനമെന്ന മട്ടില്‍ തന്നെയാണ് ഇവിടെ കഴിയുന്നത്. വടക്കന്‍ ജില്ലകളായ പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതല്‍ രോഗികളും ഇവിടെ എത്തുന്നത്. അതുപോലെ തമിഴ്നാട്ടിലെ തിരുനല്‍വെലി, നാഗര്‍കോവില്‍ തുടങ്ങിയിടത്ത് നിന്നും രോഗികള്‍ വരുന്നുണ്ട്. ശ്രീചിത്ര, ആര്‍.സി.സി., മെഡിക്കല്‍ കോളേജ് എന്നിവിടങ്ങില്‍ ചികിത്സിക്കു വരുന്ന രോഗികളാണ് ഇവിടെ താമസിക്കുന്നത്. രോഗത്തിന് ജാതിയും മതവുമില്ലാത്തതുപോലെ ഇത്തരം സ്ഥാപനങ്ങളിലെ രോഗികള്‍ ജാതിമതചിന്തകള്‍ക്ക് അപ്പുറമാണ്. ഇപ്പോഴത്തെ മലങ്കര സിറിയാനി കത്തോലിക്കാ ബാവാ തിരുമേനിക്ക് എല്ലാവര്‍ഷവും സഭയുടെ ബഡ്ജറ്റ് തയ്യാക്കുമ്പോള്‍ ഈ സ്ഥാപനത്തിനുമുള്ള തുക ബജ്റ്റില്‍ ഉള്‍ക്കൊള്ളിക്കും. സംഭാവനകള്‍ ഇവിടെ കൃത്യമായി എത്തിക്കുന്നവരുണ്ട്. ഇവയെല്ലാം ഏകോപിപ്പിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകുന്നതും ഈ സ്ഥാപനത്തിന്‍റെ നടത്തിപ്പില്‍ പ്രധാനമായി പ്രവര്‍ത്തിക്കുന്നത് ഫാ. തോമസ് കൈയ്യാലക്കൽ ആണ്. ഇദ്ദേഹത്തെ കൂടാതെ 4 സിസ്റ്റേഴ്സും മറ്റൊരു ഫാദറും ഈ സ്ഥാപനത്തിന്‍റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നു. മാനവസേവ ഈശ്വരസേവയായിതന്നെ കണക്കാക്കിയാണ് ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തന ശൈലി

Share :

Photo Galleries