Archives / November 2020

പോതുപാറ മധുസൂദനൻ
പുണ്യ സ്വപ്നം

ഓർക്കാത്ത നേരത്തു

ചാരത്തു തണലായി നിഴലായി നില്ക്കുമെൻ

പ്രണയ സ്വപനം

കായൽ ക്കയങ്ങളിൽ

കാൽ തെറ്റി വീഴാതെ

കരുതൽ വലയെറി

ഞ്ഞെൻ്റെ ചുറ്റും 

കാണിക്ക നല്കുവാൻ 

കാശില്ലാക്കാലത്തും

കാവൽക്കരുത്തിൻ്റെ

പിൻബലത്തിൽ

കാലൊന്നു വച്ചു ഞാൻ

മുന്നോട്ടു നീങ്ങാതെ

ഭാരം നിറഞ്ഞയിരുൾ

വഴിയിൽ

പിൻതള്ള് തള്ളി

മുന്നോട്ടായ് നീക്കുന്നു

പിന്നാം പുറത്തിലെ

ശക്തിയന്ത്രം

കണ്ണിമയ്ക്കാതെ

കരുതലായ് നില്ക്കുന്നു

കണ്ണാടി പോലെൻ്റ പ്രണയ

സ്വപ്നം

ചില നേരമതികോപം

വാചാലമായ്

കർണ്ണഭാഗങ്ങളിൽ

ഘോര നൃത്തമാടും

അതിനുള്ളിൽ മൗനമായ്

ഞാനും മനസ്സും

ധനുസ്സെടുത്തുന്നം

പിടിച്ചു നില്കും

ക്ഷണനേരമങ്ങനെ

പിന്നെ മൗനങ്ങളായ്

മധുരമായെന്നിലലി

ഞ്ഞിറങ്ങും

ഇതു ജീവിതത്തിൻ്റെ

ഇരുമുടിക്കെട്ടു പോൽ

ഇതൾ വീണുകിട്ടിയ

പുണ്യ സ്വപ്നം

 

 

Share :