Archives / November 2020

പൗർണമി വിനോദ്
തോണിക്കാരൻ

കണ്ണീർപ്പുഴയിലാണ്

കവിതത്തോണി 

കടത്തിറക്കുന്നത്!

അക്കരെ കാണുന്ന പച്ചകളും, പരിവട്ടങ്ങളുമായ്

തോണിക്കാരൻ

ഇക്കരെയെത്തുമ്പോഴെക്ക്

ആളുകൾ കൂക്കിവിളിക്കും!

പൂയ്, ഹേയ്,

തോണിക്കാരാ!

ഞങ്ങളും കൂടെ...

കടവു വിട്ട തോണി

കരയ്ക്കടുപ്പിക്കാതെ

തോണിക്കാരൻ

കൈ വീശീക്കാട്ടും!

പട്ടിണിയും പായാരങ്ങളും

തോണി നിറഞ്ഞു കവിയെ..

ഒഴുക്കിനു നേരെ തുഴയെറിയാൻ

തോണിക്കാരൻ

ഒരു മായാജാലാക്കാരനാവണം

തോണിയൊന്നാടിയാൽ

തുഴയൊന്നു കുഴഞ്ഞാൽ

തളരാത്ത ,ഇടറാതെ

ആറ്റുമീൻ കുഞ്ഞുങ്ങളുടെ

കണ്ണുകലങ്ങാത്ത

കഥകൾ പറയാനറിയണം പടിയിലേന്തിവലിഞ്ഞിരിക്കും

ചിരുതയ്ക്കും കാളിക്കുംതേവർക്കും

തോറ്റംപാട്ടുമായ്

തോണി തുഴഞ്ഞ്, തുഴഞ്ഞ് , തുഴഞ്ഞവനങ്ങനെ...

 

 

 

Share :