Archives / November 2020

ശുഭ പട്ടേരിൽ
വൈകിവന്ന തുലാമഴ

വൈകിവന്ന ഏതോ

ഒരു തുലമഴയിലാവാം 

നിന്നിലെ അനുരാഗമാം

വിത്തിനെ മണ്ണിട്ട് നനച്ച്

മുളപ്പിച്ചെടുത്തത്..

 

അതിൽ മൗനം കൊണ്ടുള്ള

മുൾപടർപ്പിനാൽ

വേലി കെട്ടി സ്നേഹമാം 

വളവും നൽകി..

 

കുളിർനിലാവ് പോലെ

വളർന്ന നീയെൻ

ഇടനെഞ്ചിൽ രാഗമായി താളമായി കൺകുളിർക്കെ കണ്ടു നിന്നിലെ യൗവനത്തിൻ പുതുനാമ്പിനെ..

 

പഴുത്ത് പകമായപ്പോൾ

എന്നിലേക്കു

ചായാൻകൊതിച്ച നീ

എന്തിനായിരുന്നു

എന്റെ മൗനത്തിൽ

കെട്ടുകൾ പൊട്ടിച്ചു

പോയിമറഞ്ഞത്??

 

 

Share :