Archives / November 2020

ലത രാം
കടൽ നഷ്ടം

കടലിനെ മറന്ന്

കടൽകാക്കയെങ്ങോ

പറന്നുപോയ്

 

കരയിലേക്ക്

തിരകളത്രയും

കരഞ്ഞു വീണു.

 

തിരകളിൽ

കരഞ്ഞു മരിച്ച

ചെറു മീനകളുടെ

ജഡഘോഷയാത്ര.

 

ഉപ്പ് വറ്റിയ കടലും,

മേഘം ഉൾവലിഞ്ഞ

ആകാശവും, 

ബാക്കിയായപ്പോൾ 

മാത്രമാണ്

അലകളുടെ

താളവും,

തിരകൾ കരയെ 

ഉമ്മവെയ്ക്കുന്നതും,

കടൽ കാക്കകൾ 

ചിറകുകൾകൊണ്ട്

ആകാശത്ത് 

ചിത്രം വരയ്ക്കുന്നതും,

ചെറുമീനുകൾ

തിരകളിൽ 

നൃത്തം ചെയ്യുന്നതും,

ഞാൻ തിരിച്ചറിഞ്ഞത്.

 

കടലിനെയകറ്റിയ

കടലഭിത്തിയിൽ

അലറികരഞ്ഞു

തല തല്ലിമരിച്ച

തിരകളെയോർത്തു

വരണ്ടു പോയെന്റെ

കടൽ ദിനങ്ങൾ.

Share :