Archives / july 2021

ഷീജ രാധാകൃഷ്ണൻ, ദില്ലി.
ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നും കേരളത്തിൽ ആദ്യമായി കറുത്ത കോട്ടണിയാ൯ രാധിക

2020 സെപ്റ്റംബർ 27 ന് ഇന്ത്യ മുഴുവൻ നടന്ന ദേശീയ യോഗ്യത നിർണ്ണായക പരീക്ഷയായ, കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്( CLAT) ൽ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, വള്ളുവാടി കല്ലൂർക്കുന്ന്  കാട്ടുനായിക്ക കോളനിയിലെ കെ. കെ. രാധിക  ആൾ ഇന്ത്യാ പട്ടികവിഭാഗം റാങ്ക്  1022 നേടി, കേരളത്തിലെ ആദ്യത്തെ കറുത്ത കോട്ടണിയുന്ന ഗോത്രവർഗ്ഗക്കാരി എന്ന ബഹുമതിയും നേടി.  ഇപ്പോൾ ഇന്ത്യയിലെ തന്നെ പ്രമുഖ നാഷണൽ സർവ്വകലാശാലയായ  നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽസ്റ്റഡീസ് (NUALS) കൊച്ചിയിൽ ചേർന്നു ഓൺലൈൻ പഠനം തുടങ്ങി കഴിഞ്ഞു. വളരെയധികം കഷ്ടതകൾ താണ്ടിയാണ് രാധിക ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടത്തിലെത്താനായി സഹായിച്ചവരേയും സാഹചര്യം ഒരുക്കിയ വരേയും കുറിച്ചുള്ള വിവരങ്ങൾക്കൊപ്പം താൻ കടന്നുവന്ന നാൾ വഴികളും രാധിക യുടെ വാക്കുകളിൽ തന്നേ  ചുവടേ കുറിക്കുന്നുു


(   ഞാൻ   ഷീജ രാധാകൃഷ്ണൻ    8-11 2020 ൽ ഫോൺ വഴി രാധികയുമായി എടുത്ത   അഭിമുഖമാണിത്)

 

ഷീജ:      രാധിക സ്വയം ഒന്നു  പരിചയപ്പെടുത്തൂ.
                

രാധിക:-  രാധിക കെ. കെ,  വയനാട് ജില്ലയിലെസുൽത്താൻ ബത്തേരി വള്ളുവാടി,കല്ലൂ൪കുന്ന്,കാട്ടുനായിക്ക കോളനിയിൽ, 352-ാം   നമ്പർ വീട്ടിൽ,   കരിയ൯- ബിന്ദു  ദമ്പതികളുടെ നാല്  മക്കളിൽ മൂത്ത പുത്രി.
ഷീജ    ;-   മാതാപിതാക്കളുടെ ജോലി?                 

 

രാധിക:- അച്ഛൻ കൂലിപ്പണിയും,   അമ്മ തൊഴിലറപ്പും          
 ഷീജ     :  - പഠിച്ചിരുന്ന സ്ക്കൂളുകൾ.                        
രാധിക :- 10-ാം ക്ലാസ്സ് വരെ,ദേവി വിലാസം    വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, വേളിയാംബ,സുൽത്താൻ ബത്തേരി.പ്ലസ് വൺ& പ്ലസ് ടൂ രാജീവ് ഗാന്ധി  മോഡൽ    റസിഡൻഷ്യൽ സ്കൂൾ, നൂൽപുഴയിലാണ് പഠിച്ചത്.       
ഷീജ  :-  സ്കൂൾ അന്തരീക്ഷം എങ്ങനെ ആയിരുന്നു?  ഗോത്രവർഗ വിദ്യാർത്ഥി എന്ന പേരിൽ വിവേചനംഎന്തെങ്കിലും നേരിടേണ്ടി
                    വന്നിരുന്നോ?   
രാധിക:- പത്താം ക്ലാസ് വരെ പഠിച്ചിരുന്ന സ്കൂളിൽ കുറച്ച് അധ്യാപകരുടെ ഭാഗത്തുനിന്നും വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും
                 അവഗണനയും വിവേചനങ്ങളും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്.        
ഷീജ     :- എങ്ങനെ ഈ  അവഗണനകൾ  ഒക്കെ നേരിട്ടു?                 
രാധിക:-  പഠിത്തം നല്ലതായിരുന്നു. നല്ല മിടുക്കിയായി മൽസരബുദ്ധിയോടേ  പഠിച്ചു തന്നേ നേരിട്ടു.        
ഷീജ     :-  വീട്ടിൽ നിന്നും പോയി വരുകയായിരുന്നോ   സ്ക്കൂളിലേക്ക്?   
രാധിക :-  അല്ലാ, 5-ാം ക്ലാസ്  മുതൽ 10-ം ക്ലാസ് വരെ  വേളിയാംബ പ്രീ മെട്രിക്  ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചിരുന്നത്.      
ഷീജ     :-  ഹോസ്റ്റലിൽ സൗകര്യങ്ങൾ     എങ്ങനെ ഉണ്ടായിരുന്നു?  
രാധിക :-  നല്ല ഭക്ഷണവും, നല്ല സൗകര്യവും ആയിരുന്നു.വാർഡ൯ നല്ല സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. 
ഷീജ     :-   ട്യൂഷൻ ഉണ്ടായിരുന്നോ?                   ,
രാധിക :- 10-ാം ക്ലാസ് വരെ ട്യൂഷൻ ഉണ്ടായിരുന്നു, ഹോസ്റ്റലിൽ നിന്നു൦ ഫീസ് കൊടുത്തിരുന്നു.    
ഷീജ    ;-   11ഉം 12ഉം പഠിച്ചിരുന്ന  സ്കൂൾ എങ്ങനെയുണ്ടായിരുന്നു?   
 രാധിക:-  അവിടെ നല്ല പഠനംആയിരുന്നു.അധ്യാപകരുടെ ഭാഗത്തുനിന്നും ഒരു വിവേചനവും നേരിടേണ്ടി വന്നിട്ടില്ലാ,  മാത്രമല്ല പഠിക്കാനായി നല്ല പ്രോൽസാഹനവും തന്നിരുന്നു. ആഅധ്യാപകരിൽ തന്നേകുറച്ച് പേര് ഹോസ്റ്റലിൽ താമസിച്ചിരുന്നു അവ൪    
രാത്രി കാലങ്ങളിലും,   അവധി ദിവസങ്ങളിലും പഠനത്തിൽ നന്നായി സഹായിച്ചിരുന്നു             
ഷീജ  :-    ഏത് ഹോസ്റ്റൽ ആയിരുന്നു അത്?   
 രാധിക:- നൂൽപ്പുഴ എം. ആ൪ എസ്.ട്രെെബൽ ഹോസ്റ്റൽ.  
 ഷീജ    :- എത്ര ശതമാനം മാർക്ക്  ഉണ്ടായിരുന്നു പ്ലസ്ടൂവിൽ? 
 രാധിക:- 70% ന് മുകളിൽ.                                                          
ഷീജ     :- വക്കീലാകണമെന്ന മോഹം ആദ്യം മുതലേ   ഉണ്ടായിരുന്നോ?    
രാധിക :-  ഇല്ലാ, ആദ്യം തൊട്ട് എനിക്കാഗ്രഹം ഒരു ഐ പി. എസ്സ്.കാരിയാകണമെന്നായിരുന്നു.   എന്നാൽ രാജേഷ് സാറും(Sub Judge, Wayanad)ചെറിയാൻ സാറും (District Officer, Integrated Tribal Development   Project Wayanad). ചേർന്നു നടത്തിയ  പരിശീലന  ക്ലാസ്സിൽ നിന്നാണ് എനിക്ക് ഒരു വക്കീലാകണമെന്ന ആഗ്രഹമുണ്ടായതും, പിന്നീട്  ഈ വിജയം നേടാനുള്ള പരിശ്രമം തുടങ്ങിയതും, അതിനായിഈ സാറന്മാരുടെ സഹായത്തോടുണ്ടായ മികച്ച  ക്ലാസ്സുകളും ആണ്.       
ഷീജ   :-  ക്ലാറ്റ് എ൯്ട്ര൯സിനേ കുറിച്ച്  എങ്ങനെയാണറിഞ്ഞത്? 
 രാധിക:-  രാജേഷ് സാറിൽ  നിന്നാണ് അറിയുന്നത്.     
ഷീജ    :-   എത്ര മാസം പരിശീലനം  ഉണ്ടായിരുന്നു.
രാധിക :- മൂന്നു മാസം.                                                                 
ഷീജ      :- എത്ര കുട്ടികൾ ഉണ്ടായിരുന്നു?    
 രാധിക :- നൂൽപ്പുഴ എം. ആ൪.എഎസ്സിലെ, കാട്ടുനായിക്കവിഭാ ഗത്തിൽ നിന്നുള്ള 9 കുട്ടികൾ.  
ഷീജ   :-  പരിശിലനത്തെക്കുറിച്ച് ഒന്നു വിവരിക്കാമോ?      
രാധിക :-  രാവിലെ 8-30 മുതൽ വെെകിട്ട് 5 മണി വരെ  ക്ലാസ്സ് ഉണ്ടായിരുന്നു.നേരിട്ടുള്ള ക്ലാസ്സുകൾ,കൂടാതെ,  സെൻട്രൽ  യൂണിവേഴ്സിറ്റി,  കാസർഗോഡ്,  ലോയ്ഡ് ലോ കോളേജ്, നോയ്ഡ, ദില്ലി എ൯.സി. ആ൪, യേൽ യൂണിവേഴ്സിറ്റി,യുണൈറ്റഡ് സ്റ്റേറ്റ്സ്,എന്നിവിടങ്ങളിലെ വിദഗ്ദ്ധപരിശീലനം ഓൺ ലെെനായി തന്നിരുന്നു.    
ഷീജ     :- ഇംഗ്ലീഷിൽ ഉള്ള ക്ലാസ്സുകൾ മനസ്സിലാക്കാൻ  പ്രയാസം നേരിട്ടിരുന്നോ?         
രാധിക :-  ഇല്ല.പരിശീലന കാലയളവിൽ വിനിത എന്നു പേരുള്ള ഒരു  മെ൯്ട൪ ഞങ്ങളുടെ കൂടെഹോസ്റ്റലിൽ താമസിച്ച്   പഠിക്കാൻ സഹായിച്ചു,അതോടൊപ്പം ഇംഗ്ലീഷ്,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷു൦   പഠിപ്പിച്ചിരുന്നു.  
 ഷീജ   :-  ഈ മെ൯്ടറേ, നിയമിച്ചതും ശംബളം കൊടുത്തിരുന്നതു൦ ആരെന്നറിയുമോ? 
 രാധിക. :- ITDP-  ഓഫീസ൪  ചെറിയാൻ സാറാണ്.      
 ഷീജ     :-  ഒരു ദിവസം എത്ര മണിക്കൂർ എ൯ട്ര൯സിനായി   പഠിച്ചിരുന്നു.

 രാധിക:-  വെെകിട്ട് 6 മണി മുതൽ8 മണി വരേയുംആഹാരത്തിനു ശേഷം9 മണി മുതൽ 11-45 വരെ.ഈ സമയം എല്ലാം  മെ൯്ടറും
  സഹായത്തിന് ഞങ്ങളുടെ കൂടെ   ഉണ്ടാകുമായിരുന്നു.                   .
ഷീജ    :    വക്കീലാകാനുള്ള കേരളയുടെയും കൊച്ചി൯ യൂണിവേഴ്സിറ്റിയുടേയും എ൯ട്ര൯സിനായിഅപേക്ഷിച്ചിരുന്നോ?     
 രാധിക:-  ഇല്ല, ക്ലാറ്റിന് വേണ്ടി മാത്രംആയിരുന്നു പരിശീലനം
ഷീജ    :-  ക്ലാറ്റ് എ൯്ട്ര൯്സ്  എഴുതികഴിഞ്ഞപ്പോൾ കിട്ടും എന്ന് കരുതിയോ?  
 രാധിക :-  പ്രതീക്ഷിച്ചില്ലാ,വളരെ പ്രയാസമായിരുന്നു.  
ഷീജ      :-  പരീക്ഷ പൊതുവേ  പ്രയാസമുള്ളതായിരുന്നു. എന്നാൽ ക്ലാറ്റ് ക്ലിയർ ആയി  ദേശിയ തലത്തിൽ പട്ടിക വിഭാഗത്തിൽ 1022-ാം റാങ്ക്കിട്ടിയപ്പോൾ എന്ത്തോന്നി.
രാധിക :- വളരെ സന്തോഷം തോന്നി,പരീശലനത്തിന്റെക്രമീകരണങ്ങൾ ചെയ്തസാറന്മാർക്കും, ഊരിലുള്ളഎല്ലാവർക്കും സന്തോഷം  ആയി. എന്നെ ഈ  വിജയത്തിന് പ്രാപ്തിയുള്ള വളാക്കിയ സാറന്മാരോടെല്ലാ൦ ആദരവുതോന്നി. -
ഷീജ      :-  കൌൺസിലിംഗിൽ കയറാനും, ഫീസായും വലിയ തുക വേണ്ടിവന്നല്ലോ, അതിനായി   ബുദ്ധിമുട്ടിയോ?   
രാധിക :    ഇല്ലാ, ഫീസെല്ലാ൦ ചെറിയാൻ സാറടച്ചു.  
ഷീജ     :-    NUALS പോലെയുള്ള അഭിമാനകരമായസർവ്വകലാശാലയിൽപ്രവേശനം ലഭിച്ചപ്പോൾ ഉണ്ടായ വികാരം? 
രാധിക :-   വളരെ സന്തോഷം,മിടുക്കി ആയി പഠിക്കണം എന്നും തോന്നി.   
ഷീജ      :-  NUALS  ലെ  ഓൺ ലെെ൯ക്ലാസ്സിലെ പരിചയപ്പെടൽസമയത്തിലും മറ്റു൦അധ്യാപകരുടെ സമീപനംഎങ്ങനെ ആയിരുന്നു?     
രാധിക :-  വളരെ സ്നേഹത്തോടെയും പരിഗണനയോടും ആയിരുന്നു
ഷീജ    :     സഹപാഠികളുടെ സമീപനം?                      
രാധിക :-  എല്ലാവർക്കുംസ്നേഹമാണ്, ഫോണിൽ വിളിക്കാറുണ്ട്. 
 ഷീജ    :-     ഓൺ-ലെെ൯ ക്ലാസ്സിൽപങ്കെടുക്കാൻ പ്രയാസം എന്തെങ്കിലും നേരിടാറുണ്ടോ?  
 

രാധിക :-  ഇല്ലാ,  ITDP, ജില്ലാ ഓഫിസർ  ചെറിയാൻ സാറ് ലാപ് - ടോപ്പും കണക്ഷനായി മോഡവു൦  വാങ്ങി തന്നു.
 

 ഷീജ   :  റിസൾട്ട് വന്നപ്പോൾ പ്രമുഖ വ്യക്തികൾ    ആരൊക്കെ വിളിച്ചു?
   

 രാധിക:- ശ്രീ.രാഹുൽ ഗാന്ധിയും,മന്ത്രി. ശ്രീ.എ.കെ.ബാല൯ സാറും വിളിച്ചുഅഭിനന്ദിച്ചു, മിടുക്കിആയി പഠിക്കണംഎന്നു പറഞ്ഞു.തുട൪ന്ന് പഠനത്തിനുള്ള സഹായങ്ങൾ  ചെയ്യാ൦എന്നും പറഞ്ഞു

ഷീജ    :  മറ്റ് പട്ടിക ജാതി- പട്ടിക വർഗ്ഗ കുട്ടികളോട് പറയുവാനുള്ള  സന്ദേശം?    

രാധിക:-  കിട്ടുന്ന സമയങ്ങളു൦,സഹായങ്ങളും പാഴാക്കികളയാതെ പരമാവധി ഉപയോഗിച്ച് പഠിക്കണം.പ്രതികൂല സാഹചര്യങ്ങൾനേരിട്ട് അനുകൂലമാക്കിവിജയം കെെവരിക്കുക.

ഷീജ  :   രാധിക നന്നായി പഠിച്ച് NUALSലെ ഏറ്റവും മികച്ചകുട്ടിയായിമാറാനും ക്യാംപസ് സെലക്ഷനിൽ തന്നേ നല്ല മികച്ച ഒരു ജോലി   കരസ്മാക്കാനും ഹൃദയംനിറഞ്ഞ് ഞാൻ ആശംസിക്കുന്നു.അതോടൊപ്പം ഇന്ത്യയിലെ പരമോന്നത കോടതിയിലെ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഗോത്രവർഗ ചീഫ് ജസ്റ്റിസ് ആകണമെന്ന് ഞാൻ ആശംസിക്കുന്നു. 
                
        കൂടാതെ രാധികയ്ക്ക് ലഭിച്ച ഈ വലിയ നേട്ടം രാധികയുടെ കഴിവിനോടൊപ്പം തന്നേ  ഗോത്രവർഗ്ഗ
ത്തിന് ഗവൺമെന്റിന്റെ ഭാഗത്തു നിന്നുമുള്ള സഹായങ്ങൾ കൊണ്ട് കൂടിയും ആണ്.  അതിനാൽ ഒരു സ്ഥാനത്ത് എത്തിയാൽ സ്വന്തം കുടുംബത്തോടൊപ്പം ആ സമൂഹകത്തോടും പ്രതിബദ്ധതയും,
കടപ്പാടും ഉണ്ടായിരിക്കണം.

വയനാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും, ഇന്റഗ്രേറ്റഡ് ട്രെെബൽ ഡെവലപ്മെന്റ് പ്രോഗ്രാം,
വയനാട് ഡിസ്ട്രിക്റ്റ് ഓഫീസിന്റെ യും സംയുക്തമായുള്ള സംരംഭമായിരുന്നു
ഈ പരിശീലന ക്ലാസ്സ്, ക്ലാസ്സിന്റെ മികവിനേപ്പറ്റിയും നടത്തിപ്പുകാരുടെ അ൪പ്പണമനോഭാവവും രാധിക തന്നേ വിവരിച്ചിട്ടുണ്ട്. മിസ്റ്റർ കെ. ഐ. ജയശങ്ക൪, ഡിപ്പാർട്ട്മെന്റ് ഓഫ് ലോ, സെൻട്രൽ സർവ്വകലാശാല, കേരള,തിരുവല്ല ക്യാംപസ് ആയിരുന്നു പരിശീലന ക്യാമ്പ് സൂപ്പർ വെസ്ചെയ്തത്.  കോവിഡായതിനാൽ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട് തന്നേ.

  പ്രത്യേകിച്ച്   കാട്ടുനായിക്ക വിഭാഗം പട്ടിക വർഗ്ഗത്തിലെ എറ്റവും ദുർബ്ബലവിഭാഗം ആണ്, അതിനാലാണ് ആ വിഭാഗത്തിൽ നിന്നുള്ള കുട്ടികളെ തന്നേ ഈ പരിശീലനത്തിനായി തിരിഞ്ഞെടുത്തതും. ഇങ്ങനെയുള്ള പരിശീലന ക്ലാസുകളും സ്നേഹത്തോടെ ഉള്ള പരിഗണനകളും, ഗവൺമെന്റ് സഹായങ്ങൾ തക്കസമയത്തു യുക്തമായി ഉപയോഗിച്ച് കൊണ്ടുള്ള പ്രവ൪ത്തനങ്ങളും പാ൪ശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കുട്ടികൾക്ക്  അവരുടെ അഭിലാഷങ്ങൾ  മികച്ചതാക്കാനും പൂ൪ത്തീകരിക്കാനും കഴിയുന്നതാണ്. 

മിസ്റ്റർ. എ. ഹാരിസ്, വയനാട്ടിലെ ഡിസ്ട്രിക്റ്റ് ആൻഡ് സെക്ഷൻസ് ജഡ്ജ്, പറയുന്നത് ഈ പരിശീലന ക്യാമ്പുകൾ വരും വർഷങ്ങളിലും നടത്തുമെന്നും അതിലൂടെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക്
കൊണ്ടു വരുവാനും കഴിയുംഎന്നാണ്. ഇതേ പോലെ എല്ലാ ജില്ലകളിലേയും പട്ടിക ജാതി- പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി ഉള്ള ഓഫീസുകളിലെ ഓഫിസറന്മാ൪ ക൪മ്മനിരിതരായി മനസ്സാക്ഷിയോടെ പ്രവർത്തിച്ചാൽ കോളനികളിൽ ഉള്ള എത്രയോ   മിടുക്കരെ മുഖ്്യധാരയിലേേക്ക് നയിക്കാനും ആകുമായിരുന്നു. 

അതുപോലെ ബഹുമാനപ്പെട്ട സർക്കാരിനോട്, നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ പഠിക്കാനാഗ്രഹിക്കുന്ന അനേകം പാവപ്പെട്ട പട്ടികജാതി-വ൪ഗ്ഗ കുട്ടികളുണ്ട്, പക്ഷേൽ ആദ്യം ഫീസായും കൌൺസിലിംഗിൽ കയറാനും അടയ്ക്കേണ്ടതായ് വരുന്ന വ൯ തുക അടയ്ക്കുവാനുള്ള ത്രാണി ഇല്ലാതെ പി൯മാറുന്നവരും ഉണ്ട്.  ഈ രാധികയെന്നകുട്ടിയെ വയനാട് ഐെ. റ്റി. ഡി. പി. വകുപ്പ് സഹായിച്ചതു പോലുള്ള സഹായങ്ങൾ മറ്റ് ജില്ലകളിൽ ഉള്ള പട്ടിക ജാതി-വ൪ഗ്ഗ വിഭാഗങ്ങളിലെ കുട്ടികൾക്ക് വരും വർഷങ്ങളിൽ കിട്ടുവാനുള്ള നടപടികൾ ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം എന്ന്
അപേക്ഷക്കുന്നു. 
ഒപ്പം വയനാട് ജില്ലയിലെ DLSA വിഭാഗത്തിൽ ശ്രീ. രാജേഷ് സാറിനേയും മറ്റ് ഉള്ളവരേയും,  ITDP വയനാട്ടിലെ  ശ്രീ. ചെറിയാൻ സാറിനേയും മറ്റ്എല്ലാ സുമനസ്സുകളേയു൦( ഈ പരിശീലന ക്യാമ്പ് നടത്തിയ) എന്റെ സ്നേഹത്തിൽ പൊതിഞ്ഞ ആദരവ് അറിയിക്കുന്നു.

 

Share :