Archives / November 2020

ഡോ. നീസാ. കൊല്ലം
അപ്രിയസത്യങ്ങൾ

പറയുവാനേറെയുണ്ടതിൽ
പാതിയുമപ്രീയമാണെന്നിരിക്കെ
പറയുവതിൽ കഴമ്പില്ലെങ്കിൽ
പറയാതിരിക്കയല്ലെയുചിതം.

കണ്ടതും കേട്ടതും പ്രതികരിച്ചു
വെറുതെ ശത്രുതയെന്തിനീ പാരിൽ
നാലുനാൾ നീളുമീ ജീവിതം
പുഞ്ചിരിയിൽ പൊതിഞ്ഞതാകാം.

തന്നോളം വളർന്നാൽ താനെന്നും
നാടോടുമ്പോൾ നടുവേയും
വിളിച്ചും ഓടിയും തളർന്നിടുമ്പോൾ
അരുതായ്ക കാണാൻ മടിയായി.

പറഞ്ഞതെല്ലാം പറഞ്ഞതു തന്നെ
തിരികെയെടുക്കാനെളുതല്ലൊരിക്കലും
അനിഷ്ടമെന്തിനു വെറുതെ
സംയമനം പാലിക്കുകയുത്തമം.

Share :