Archives / November 2020

ഫില്ലീസ് ജോസഫ്
എന്റെ പടപ്പക്കര (ഓർമ്മച്ചില്ലകൾ പൂത്തപ്പോൾ-9)

  അന്നുവരെ  അഷ്ടമുടിക്കായലും ശ്രീനിലയം എന്ന് പുത്തൻ പേരണിഞ്ഞ പണത്തറയെന്ന തറവാട് വീടും പള്ളിയുംപലഹാരക്കടയുംകോന്നിയിലെഅമ്മവീടും അച്ചൻകോവിലാറും എന്ന എന്റെ ലോകത്തിന് പുതിയ മാനങ്ങൾ കൈവന്നു. 

പടപ്പക്കര എന്ന മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ,ലത്തീൻകത്തോലിക്കരെന്ന ക്രിസ്ത്യൻ ജനവിഭാഗം മാത്രം തിങ്ങിപ്പാർക്കുന്ന അത്ഭുതദ്വീപിന്റെ മാസ്മരികവാതായനങ്ങൾ എനിക്ക് മുന്നിൽ കാലം തുറന്നുവച്ചു.

     മനോഹാരിതയാണവളുടെ മുഖമുദ്ര.പച്ചപ്പിന്റെ അതി നിഗൂഡമായമണിതൊങ്ങലണിഞ്ഞ  പ്രൗഢയായ പടപ്പക്കര,എന്റെ നാട്.

              മലകൾക്ക് വെള്ളികൊലുസ്സുകൾ ചാർത്തിയൊഴുകുന്ന അന്നപൂർണ്ണേശ്വരിയായ അഷ്ടമുടിക്കായൽ  അങ്ങറ്റത്ത് കുതിരമുനമ്പിൽ  നിന്ന് നോക്കിയാൽകാണാവുന്ന കായലിന്റെ നടുക്ക് സ്ഥിതി ചെയ്യുന്ന ചെറു ദ്വീപായ പള്ളിയാതുരുത്ത്, കായൽമണലിൽനിറഞ്ഞുപൊതിഞ്ഞമത്സ്യസമ്പത്ത്

         എട്ടുമുടികളെയും ചുറ്റിപ്പിണഞ്ഞകായലോളങ്ങൾക്ക് കാന്തിയും കരുത്തും പകർന്ന് കണ്ടൽനിരകൾ,അവയിലാകെചിതറിപ്പറത്തിയവെള്ളകടലാസുകഷണങ്ങൾപോലെകൊക്കുകൾ,ഫലവ്യക്ഷങ്ങൾഅരങ്ങൊരുക്കിയപുണ്യഭൂമി. 

പൂർവ്വികർകൃഷിസ്ഥലങ്ങളൊരുക്കിയ മണ്ണിൽ തെങ്ങും വാഴയും കപ്പയും പ്ലാവും മാവും കുരുമുളകും എന്ന് വേണ്ടഎന്തും വിളയുന്ന അനുഗ്രഹം നേടിയ നാട്. നെല്ലും മുതിരയും പയറും ചോളവും അന്ന് നിറയെ ഉണ്ടായിരുന്നു ഇവിടെ.മത്സ്യബന്ധനവും മണൽപ്പണിയും കൃഷിയും ചെറുകിടകച്ചവടവുമൊക്കെയായിരുന്നു, ഇവിടെയുള്ളവരുടെ അക്കാലത്തെ പ്രധാന വരുമാന മാർഗ്ഗം.

എന്നാലിന്ന് കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ സർക്കാർ ജോലിക്കാരുള്ള നാടാണിത്. രാത്രി പകലാക്കി കായൽപ്പണി ചെയ്തവന് രാവ് മുഴുവൻ പഠിക്കാനാണോ ആയാസം?

മാത്രവുമല്ല തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ നാമധേയത്തിലുള്ള പള്ളിയിൽ നേർച്ച പറഞ്ഞ് പ്രാർത്ഥിച്ചാൽ തൊഴിൽ ലഭിക്കുമെന്നൊരു വിശ്വാസവും ഇതിന് ഉപോൽബലമേകുന്നു. 

ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സ്വർഗം പോലെ ഒരു നാട്. ഒരു മൂട് മരച്ചീനിം കുറച്ച് ചൂണ്ട മീനും കക്കയും കൊണ്ട് വിശപ്പടക്കി പ്രകൃതി പൊന്നാക്കി മക്കൾക്ക് നൽകി കടന്നുപോയ അപ്പനമ്മമാരുടെ നാട്.

 

എല്ലാ വർഷവും നവംബർ മാസം 2-ാം തിയതി സകല ആത്മാക്കളുടെയും ദിനം മറ്റെവിടെയും കാണാത്ത തരത്തിൽ സെമിത്തേരി അലങ്കരിച്ച്കുർബാനയർപ്പിച്ച് പ്രാർത്ഥിക്കാറുണ്ട് ഇവിടുത്തുകാർ.ലോകത്തിന്റെഏത്കോണിലിരിക്കുന്ന പടപ്പക്കരക്കാരനും നാട്ടിലെത്തുന്ന ദിനം കൂടിയാണന്ന്.

വലിയ കൃത്രിമത്വങ്ങൾ ഇപ്പോഴും കടന്നു കൂടാത്ത ബന്ധങ്ങൾക്ക് തിളക്കമുള്ള നാട്.

ആർത്തിരമ്പുന്ന ജീവിത മഴയാത്രകളിലേയ്ക്ക് അഷ്ടമുടിക്കായലിനൊപ്പം ഈ മണ്ണിന്റെ ഗന്ധവും ചേർത്ത് വയ്ക്കാതെ തെല്ലിട പോലും ഞാനേ ഇല്ല തന്നെ!

Share :