Archives / November 2020

ഫൈസൽ ബാവ
നോവ്

ഉള്ള് വെന്തതിനാലാകാം

ഇപ്പോൾ നോവിനും

കരിഞ്ഞ മണം.

 

ഹൃദയഭിത്തിയിൽ നിന്നും

കീറിയെടുത്തതിനാലാകാം

വക്കുകളിൽ

ചോര പൊടിഞ്ഞത്.

 

മീസാൻ കല്ലിൽ

കൊത്തി വെച്ച പേരിൽ

പേരിൽ ഒട്ടികിടക്കുന്ന 

പൂമ്പാറ്റയുടെ ദ്രവിച്ച ചിറകുകൾ.

 

നീ പോയ ലോകത്തേക്ക്

എത്താനാകാത്ത

നോവ് ഇപ്പഴുമെന്നെ 

ചുറ്റി വരിയുന്നു.

 

 

 

 

Share :