Archives / November 2020

പോതുപാറ മധുസൂദനൻ
പന്തിരുകുലം

 

 

പന്തിരുകുലത്തിൻ

പതപ്പിൽ ഞാൻ തൊട്ടു

പന്ത്രണ്ടിരുകണ്ണ് 

മെല്ലെ തുറന്നു

എൻ തിരുനെറ്റിയിൽ

നോക്കിയിട്ടാണോ

പന്ത്രണ്ടിരുകണ്ണ്

മെല്ലെയടഞ്ഞു

പന്തിരുകുലത്തിൻ്റെ

ചങ്കിൽ ഞാൻ തൊട്ടു

ചങ്കൂ നിറയെ ചുവന്നിരിയ്ക്കുന്നു

ചങ്കിൻ്റെ തേങ്ങൽ

ശരങ്ങളായെൻ്റെ

നെഞ്ചിൻ്റെയുള്ളിൽ

പതിയുന്ന പോലെ

ഞാനും കരഞ്ഞു

ഗതകാല നന്മ

നോവായ് മനസ്സിൽ

നിറയുന്നതാലെ

പന്തിരുകുലത്തിൻ്റെ

പാദങ്ങൾ തൊട്ടു

പന്ത്രണ്ടിരു കൺ

നിറഞ്ഞു തുറന്നു

പാക്കനാരൊന്നും

പറഞ്ഞില്ല

ഭ്രാന്തനും മിണ്ടിയില്ല

നാവു മുറിഞ്ഞവർക്കെന്തു

ചൊല്ലാൻ പറ്റും?

മാപ്പു ചോദിപ്പൂ

മതഭ്രാന്ത് മൂത്തിന്ത്യ

മാറിടം തന്നെ

വലിച്ചു കീറുന്നതിൽ

 

 

   

Share :