Archives / November 2020

ഷീജ രാധാകൃഷ്ണൻ. ദില്ലി
കാത്തിരിപ്പ്. 

എവിടെയും പൊയ്മുഖങ്ങൾ

എത്ര വേഗത്തിൽ വെറുക്കുന്നവ൪

എന്തിംബത്തിൽ പൊഴിചൊല്ലുന്നോ൪

ശരവേഗത്തിൽ നന്മകൾ മറക്കുവോ൪

അഹന്ത ത൯ ഇരുൾകാട്

ഇരുണ്ട ഹൃത്തിൽ പേറുവോ൪

നിഴൽ പോലും

നിഗൂഡതയിലാണുപോൽ

മറയാ൯ വെംബും മഴമേഘമേ

നീ പെയ്തോഴിഞ്ഞ

ഇലചാ൪ത്തിലെ

ഇളംതുള്ളിയെങ്കിലും

നിഷ്കളങ്കയോ? 

ഓടിതളരുന്ന കാലപ്രവാഹത്തിൽ

ഇന്നെന്റെ ജീവനും

നീറുന്ന മോഹവും

ആടിതിമർക്കുകയാണ് പോലും

പാടി തെളിയുവാ൯

വരികളില്ലാ

തേടിതള൪ന്നു

വലഞ്ഞുപോയി

ചൂടും പുകയുമായ്

എരിയുന്ന അഗ്ന്നിയിൽ

വേകുന്നതൊക്കെയും

നെറികെട്ട ധാന്യങ്ങൾ

ഇരുൾ മൂടി

കനത്തയീ

അഴിമുഖത്ത്

ഏകയായിരിപ്പു ഞാൻ

വറ്റിവരണ്ടയാ പുഴകൾത൯

അദൃശ്യസ്പർശത്തിനായ്. 

 

Share :