Archives / March 2018

അനാമിക U.S
എൻ്റെ കവിതകൾ




നിശബ്‌ദ ശകലങ്ങളെ......
കാലമത്ര ഓർമ്മിക്കുവാൻ!
കാലചക്രത്തിന്റെ -
പേരിൽ ഒരു തിരി,
നന്മതൻ- ലാവണ്യം, ജ്വലിക്കും - പോൽ !
നമിക്കുന്നു നാം നിന്നെ -
മലയാള സാഹിത്യമേ !
ഉജ്ജ്വല പ്രതിഭയാം -
ആർണവത്തിങ്കൽ തൻ,
തുടു ചന്ദനം -
അക്ഷര സാമ്രാജ്യമല്ലോ!
ബലികുടീരം... വിതുമ്പുന്ന -
ദിവ്യ കിരണങ്ങളേറ്റു പാടുന്ന....
പാദമുദ്രകൾക്കായ്.... !
തൻ വിരൽ തൂവലിൽ-
ചെന്നാർദ്രമായ് വീശുന്ന.. ഗാനസാഗരമേ.!
സ്വപ്നത്തിൽ ഇടം ചേരും-
ഖഡ്ഗമാം - അക്ഷര മുത്തുകളും....
സ്മരണയിൽ കൊളുത്തി -
ധ്രുതം, പാഞ്ഞെത്തി -
വയലാർ രചനകൾ....
ഒഴുകിയലയുന്ന ഗംഗായനം !
നിവർന്നെറ്റുപാടുന്ന - മഹായാനം !
സുന്ദരമീ, രമണീയ വാക്കുകളിൽ...
നിഴലായ്, വസിക്കുന്നു
വയലാർ രചനകൾ...
തൊഴുതിറങ്ങുമീ - ആത്മജ്യോതിതൻ,
നിലാബിംബമാം
വയലാർ രചനകൾ.....
രശ്മീയ താണ്ഡവം ചൂടും -
സർഗ്ഗത്തേരിൽ കരേറി, പ്രസരിപ്പൂ...
തൻ രചനകൾ...
ഹൃദയത്തിൽ,
മാനുഷ്യാന്തരംഗത്തിൽ,
വസിപ്പൂ വയലാർ രചനകൾ.....!!




.....തുളസി.....

തൂവെണ്മതി തൻ -
നാദസ്വരം പോലെ,
തൂവലായ്, പൂക്കുന്നു നീ !
തുമ്പയല്ല, ചെത്തിയല്ല,
തൻ ലാവണ്യ മേറ്റൊരാ -
തുളസി മകരന്ദ മാരി.!
താരാട്ടായെത്തി നീ -
താലപ്പൊലി-
തമ്പുരു, മീട്ടുന്നൊരാ -
യുർവേദ പൂങ്കുലകൾ,....
സാധകം ചെയ്യുവാൻ.....
സായൂജ്യമായുള്ള -
ദേവാനുഗ്രഹം നിന്നിൽ !
പൂമാല കോർത്തണിഞ്ഞ - ശോഭയാം
സാന്നിദ്യം നിന്നിൽ!!
വസന്തങ്ങൾ ചൊരിയു മോ -
രീ ണത്തിൽ വീശി മെല്ലെ,
വൻ സ്വപ്‌നങ്ങൾ- താണ്ടി മെല്ലെ,
കുഞ്ഞു ചേലയിൽ-
ഞാൻ ചേലൊരുക്കു മ്പോഴെൻ -
കേശം നിറച്ചു നീ -
ദിവ്യമായ് !
കൗതുക ലോകത്തിൽ -
നീ മറഞ്ഞാലും,
കൗമോദകി നീ തന്നെ !!




........ഗംഗ.......

സഹസ്രരൂപങ്ങളാൽ - ചേർന്നൊഴുകുന്നു ഗംഗ !
നിലതെറ്റിയൊഴുകാതെ,
മനം വറ്റിയെരിയാതെ,
ചൊരിയുന്നു ഗംഗ......
പരിശുദ്ധ - പാവന ഗംഗ !
ത്രിമൂർത്തി ശക്തിയാൽ -
നിറയുന്നു ഗംഗ..
ഗംഗ...... ഗംഗ....
മലിനമാകുന്നുവോ ?
നിൻ ഹൃദയം - ജ്വലിക്കുന്നുവോ?
ഹിമകിരണങ്ങളാൽ
തുടർന്നൊഴുകുന്നൊരീ -
ആർദ്രമാം - മാനസം ഗംഗ
ഗംഗ...... ഗംഗ....
സിരകളിൽ - നൻമതൻ,
ശാന്തിപാത്രമായ്....
നിലയ്ക്കാതെയൊഴുകുന്നു ഗംഗ !!
ഗംഗ.... ഗംഗ...

Share :

Photo Galleries