
തന്മയത്വം
ഒന്നു പറഞ്ഞു
രണ്ടിനു രണ്ടായി;
കണ്ണടച്ചു തുറന്നപ്പോ
വെപ്പും കുടിയും വേറെയായി.
വെറുതെ വാക്കുകൾ
ഉരഞ്ഞുരഞ്ഞ്;
വിഷം ചീറ്റിയത്
അത്യാഹിതമായി.
വിഷചികിത്സ
പൊടുന്നനെയേകി,
കടിച്ചപാമ്പും
ബേജാറായി.
കണ്ടതും കേട്ടതും
പ്രതികരിക്ക വേണ്ട.
അളയിൽ കുത്തിയാൽ
ചേരയും കടിക്കും.
കൂട്ടരോടൊത്തു
കൂടുമ്പോൾ
തന്മയത്വമെപ്പോഴും
അഭികാമ്യം!