Archives / November 2020

ശുഭ പട്ടേരിൽ
ആർത്തവം

എനിക്കൊന്ന് വിശ്രമിക്കണം..

തീണ്ടാരിയാണ്..

നാലു ദിനങ്ങൾ വിലക്കപ്പെട്ടതാണ്..

ചുവപ്പ് ഒലിച്ചിറങ്ങിയ വഴിയിലൂടെ വന്നവന് അറപ്പാണ്..

തൊട്ടാൽ അശുദ്ധമാവുമത്രേ.

ഒരു മുറി പണിയിച്ചു തന്നു..

ഏഴു ദിവസം കഴിഞ്ഞു

മുങ്ങികുളിച്ചില്ലെങ്കിൽ ശുദ്ധമാവില്ലെന്ന്..

ദുരാചാരം!!!

ഓരോ മാസത്തിലും പ്രകൃതി

തന്ന രക്തം കണ്ടില്ലെങ്കിൽ വെപ്രാളം കൊള്ളുന്ന  അമ്മയെക്കാൾ ആ അവസ്ഥയെ ചേർത്തുപിടിക്കുന്ന പുരുഷനാണ് ഒരു പെണ്ണിന്റെ  സമ്പാദ്യം...

 

 

 

Share :