Archives / july 2021

അർച്ചന ഇന്ദിര ശങ്കർ  ഗവേഷണ വിദ്യാർത്ഥി
ഇനിയും അമാന്തമോ ?

കേട്ടുവോ ആ തേങ്ങൽ

കത്തിയമരും അഗ്നിയിൽ

ഉയർന്ന പുകയിലൂടെരിഞ്ഞ

ഉണ്മയും പാതിയരിഞ്ഞ നാവും

 

ജാതിയില്ലത്രേ,

ആർക്ക് ?

ഉണ്ടതീ കെട്ടകാലത്തിൽ

അരങ്ങു വാഴുന്നു,

ഉയിരും പിടയുന്നു.

 

സ്ത്രീക്ക് സ്വാതന്ത്ര്യം,

ഉണ്ടെന്ന് നിയമങ്ങൾ

പാടില്ലെന്ന് മനുസ്മൃതി.

 

നടപ്പതേതതിൽ

മനുവചനം താനോ?

എന്തിന് വിളിപ്പൂവിനിയും

ജനാധിപത്യമെന്നീ നാടിനെ ?

 

ഇനിയും ഉറ്റുനോക്കുന്നോ

നീതിപീഠത്തെ

ഇനിയും പ്രതീക്ഷയോ

കോടതി വിധികളിൽ.

 

അഹിംസചിന്തകൾ വെടിഞ്ഞു

ആയുധമെടുക്കേണ്ട

കാലമണഞ്ഞു

ഇനിയും അമാന്തമോ ?

 

തെല്ലും വൈകിക്കൂടാ

ഇനിയുമൊരുത്തിയെ നരാധമർ 

കശക്കിയെറിയും മുന്പേയാ

കരങ്ങൾ അറുക്കണം.

 

 

Share :