Archives / October 2020

പോതുപാറ മധുസൂദനൻ
ഒരു പ്രണയ സ്വപ്നം

നിഴലിൻ്റെ പിന്നിൽ

മറഞ്ഞിരുന്നൊരു

മധുരസ്വപ്നമെൻ

മുലകുടിയ്ക്ക വെ

മലമടക്കുകളിടിഞ്ഞു 

വീഴുന്നു

പ്രണയതാണ്ഡവ

പ്രഹരമേറുന്നു

ഇടിച്ചുരുളുകൾ

തുടിച്ചു കൊട്ടുന്നു

വെളിച്ചമാം മിന്നൽ

വരിഞ്ഞു ചുറ്റുന്നു

കുടങ്ങൾ പൊട്ടിച്ച്

കറുത്ത മേഘങ്ങളെ

ടു ത്തുചാടുന്നു

പെരുമഴയായി

ഒഴുകി ഞാനതിൽ

മലകളായ് പിന്നെ

ഇലകൊഴിഞ്ഞവൻ

മരങ്ങളായിട്ടും

മല കലങ്ങിയ

നദികളായതിൽ

ചുഴികളായ് നാഭി

ത്തടം പിളര വെ

കരടികാമന

കടിച്ചുകീറുന്ന

രതിക്കിടങ്ങി ൻ്റെ

 ചുരുൾക്കുഴികളിൽ

തുടകൾ തുള്ളിച്ചും

മിഴികൾ കൂമ്പിച്ചും

മൊഴികളിൽ മധു

കലർന്ന ലിയ വെ

ഒരു ചുഴലിക്കാറ്റെടു

ത്തു കൊണ്ടെന്നെ

പറന്നു പോയി ഞാനു

ണർന്നു നോക്ക വെ

കടൽക്കരയിലെ

മണൽത്തരികളിൽ

ഒരു കടൽ കാക്ക

തനിച്ചിരിയ്ക്കുന്നു

 

 

Share :