Archives / October 2020

ഷീജ രാധാകൃഷ്ണൻ,  ദില്ലി. 
നിശാഗന്ധി പൂവ്. 

ആരു നീ... എ൯ കമനിയോദ്യാനത്തിൽ

രാവിന്റേ രണ്ടാം യാമത്തിൽ

വന്നുദിച്ച പൊന്മാലകയോ നീ...

 

വാനിലുല്ലസിച്ചങ്ങനെ 

വാ൪മതി ഒഴുകവേ

പൂനിലാവിങ്കൽ

കുളിച്ചെത്തിയ രജനിയും ഉല്ലസിച്ചങ്ങനെ

നിൽക്കവേ,

നിഴൽ നിശാചരങ്ങളുറങ്ങുന്ന വേളയിൽ

മുറ്റിയോരേകാന്ത ശൂന്യതയിൽ

അംബിളിക്കലപോലെ വിട൪ന്നങ്ങ്

വിലസിയിതാ നില്ക്കുന്ന

നീ...നിശാഗന്ധിയോ... 

 

ശശിലേഖത൯

ആഭയൊക്കെയും

നിന്നിൽപക൪ന്നുവോ? 

മിന്നുന്നതെന്തുനി൯

പോന്നിളംമെയ്യ്? 

അന്തിയിൽ

ചെംപനീ൪ ആരാമത്തിൽ

രോമാഞ്ചമേകിനിന്ന

മന്ദസമീര൯ നിന്നേ പുണ൪ന്നുവോ? 

നി൯ ദീ൪ഘശ്വശിത സുഗന്ദങ്ങൾ

തീവ്രമായ് പാരിലെങ്ങും

നിറഞ്ഞൊഴുകുന്നു.. 

 

എങ്കിലും സുന്ദരീ നീ

പൂച്ചെടികളും

പുഷ്പാദികളും

മറ്റ് കൊച്ചു കിളികളുമോടൊത്തു വാഴാതെ ..

പുലരിയേകും ചെംപട്ടുചേലചാ൪ത്തി

ദിനനായകനിങ്ങണയും

മു൯പേ.... നീ

കൂംബിയണഞ്ഞങ്ങ്

പോകുമല്ലോ! 

 

അപ്പോൾ

എങ്ങുപോം നി൯

കാന്തിയും ശോഭയും? 

തമസ്സിയങ്ങുവാരികൊണ്ടുപോകുമോ? ,

നിന്നിലെ അമൂ൪ത്തസുഗന്ധം,

പൊ൯പുലരിയേ വരവേല്ക്കാനായ് പോകും വഴി

മന്ദമാരുത൯ കവറ൪ന്നോണ്ടു

പോകുമോ? 

എന്നിനി വരും നീ നിശാഗന്ധി

തമസ്സിലെ൯ ആരാമത്തിന്

അലംങ്കാരമായി.

 

Share :