Archives / October 2020

ജസിയ ഷാജഹാൻ
കാരാഗൃഹങ്ങൾ

കാരാഗൃഹങ്ങളെത്രയും
ഗഹനം .....നിഗൂഢം
നിരർത്ഥക ജീവൽ
സ്പന്ദിതം.
ഒരുമാത്രതൻ അബോധ നികൃഷ്ട
കർമ്മത്തിന്റെ
പെരുമ്പറത്താളിൻ
മേച്ചിൽപ്പുറമൊരുപുറം...

 അനേകബോധ
മണ്ഡലം പുകയും
ചിന്താഭാരത്താൽ
സമ്പുഷ്ടം മറുപുറം.


തെറ്റിനും ശരിയ്ക്കുമിടയിലെ
ന്യായാന്യായവാദങ്ങൾ
തലങ്ങും, വിലങ്ങും കൊത്തിനുറുക്കിയ
ഹൃദയങ്ങൾ
 പശ്ചാത്തപിച്ചും
പരിതപിച്ചും,
രൂപമാറ്റത്തെ
സാധൂകരിക്കാനാകാതെ
വന്നവഴി തിരഞ്ഞു
പോകുന്നൊരു കൂട്ടർ...
മനുഷ്യത്വത്തിന്റെ
ജീവാംശങ്ങളിൽ
ഉരുത്തിരിഞ്ഞുണർന്നവർ മറുകൂട്ടരവരും
ഒരിക്കലാലേഖനം
ചെയ്യപ്പെട്ട നാമത്തി
ലടക്കം ചെയ്തവർ.

പിന്നൊരു കൂട്ടരൊറ്റ
മുറിയിരുട്ടിൽ തള്ളപ്പെട്ടവരവരും
മുങ്ങിത്തപ്പി പ്രണയ
സാക്ഷാത്ക്കാരങ്ങ
ളിൽ
സ്വാർത്ഥതാല്പര്യങ്ങളിലിഷ്ടങ്ങളിൽ....
കാരാഗൃഹത്തിലൊടുങ്ങുന്നങ്ങനെ!
കാലപ്രവാഹത്തിൻ
രാശി ചക്രത്തിൽ
നറുക്കു വീണവർ
കുലജന്മപാപങ്ങളാലും
ജീവിത സാഹചര്യങ്ങ
ളാലും,
പഴിചാരുവാൻ
ചിലപ്പോൾ മൂല
കാരണങ്ങളകന്നും....
വിധിയിലകപ്പെട്ടവരിവർ
വായ്പ്പെയ്ത്തിൽ
നിന്നും
മോചനമില്ലാത്തവർ.


 

Share :