Archives / October 2020

   അനാമിക,  ഹരിപ്പാട്  
നോവുമരങ്ങൾ

നോവ് തീണ്ടിപ്പടരുന്ന വന്മരം
നേരുതന്നുടെ  വേരാഴമേന്തുന്നു...

കാവിലെ തിരിതൂവുംവെളിച്ചത്തിൻ
കാടകശുദ്ധി ചില്ലയിൽ പേറുന്നു..

പുലരിപൊട്ടിവിടരുന്നതിൻ മുൻപേ
പുതുയുഗത്തിന്റെ നിറകണിയേന്തുന്നു...

കത്തും വെയിൽകുടിച്ചുള്ളം നിറക്കുന്ന വൈഭവം
തണൽ വിരിക്കുന്നു തായ്മരമാകുന്നു...

പകലിരവുകൾ താണ്ടുന്നുലയുന്നു...
 ഉരുകിയെത്തും ഋതുക്കളെ മായ്ക്കുന്നു...

നിരനിരയായി പൂക്കുന്നു പുണ്യങ്ങൾ
സുഭഗമാം കിനാപ്പെയ്ത്തു തുടരുന്നു...

ചിറകുനൽകിയ സ്വപ്നത്തിൻ ചില്ലയിൽ
പതിവ് പല്ലവി പാടുന്നു രാക്കിളി...

ചാഞ്ഞുപോകുന്നു
നിവരുന്നു വീണ്ടുമേ...
പാവനമാം  തരുധർമ്മമറിയവേ...

Share :