Archives / October 2020

സന്തോഷ്‌ ശ്രീധർ. മൊഴി മാറ്റം :
      ദൂര ദർശിനി                                    ലൂയിസ് ഗ്ലൂക്ക്

ലൂയിസ് ഗ്ലൂക്ക്

തെല്ലിടയൊന്നു ചലിച്ചു വീണ്ടും
കണ്ണുകൾ ദൂരെ പാറും നേരം
മറന്നുപോകാം ജീവിച്ചിരുന്നത്
എവിടെയാണെന്നറിയാതാകാം.

അകലെ പാറും അക്ഷികളിലത്
ആകാശത്തിൻ നീലിമയിൽ
രാത്രി നിശബ്ദത തളം കെട്ടുമ്പോൾ.

ഈ ലോകത്തിരിപ്പിടമില്ലാതെ നിങ്ങൾ
മറ്റൊരു ലോകം കണ്ടെത്തുന്നു,
മനു ജന്മത്തിന്നർത്ഥമില്ലാത്തൊരിടം.

ഏക ശരീര സൃഷ്ടികളല്ലിതു നിങ്ങൾ
അനന്യ കോടി സൃഷ്ടികളിലൂടെ പായുമ്പോൾ,
താരകൾ ചൂടും രാവുകളിൽ
പങ്കിട്ടൊരുന്നാൾ നിശ്ചലതയിൽ,
അവരുടെ അപാരതയിൽ.

ഉയിർകൊള്ളുന്നു നിങ്ങൾ
വീണ്ടുമീയുലകിൽ
ഒരു തണുത്ത രാവിലീ കുന്നിൽ
ദൂര ദർശിനിയിലൂടെ.

മനനം ചെയ്യുന്നു വീണ്ടുമീ
ചിത്രം തെറ്റെന്നോതും പോലെ
അതോ, ബന്ധങ്ങൾ തെറ്റെന്നോ?

എത്ര ദൂരെയാണെങ്കിലും
നിങ്ങൾ കാണുന്നു വീണ്ടും,
ഓരോ കാര്യവും മറ്റുള്ളതിൽ
നിന്നും ഉള്ളതാണെന്ന്.
                          

Share :