Archives / October 2020

ദിവ്യ കൃഷ്ണൻ
നഗ്നസത്യം

മൂടിവെയ്ക്കുക നയനങ്ങളെ  ...   

 ചുറ്റിലും നടക്കുന്നതെല്ലാം 

ദഹനരസത്തിന്റെ തീവ്രതയ്ക്കപ്പുറം

 മനുഷ്യത്വമുള്ള നിൻ  ഹൃദയത്തിൻ സ്പന്ദനം 

നിലപ്പിക്കുവാനിവയധികം           ........കണ്ണുനീർ ഒഴുകുന്ന മിഴിയോടെ മാത്രം നിനക്കിതൊക്കെ കാണാം അനുദിനം, അനു നിമിഷം കേൾക്കുന്നതെല്ലാമീത്തരം... ലോകമേ നിൻ യാത്ര

ഇതെങ്ങോട്ട് ...എങ്ങോട്ട്? മനുഷ്യത്വമുള്ള നിൻ മക്കൾ ചായാനൊരിടം തേടി പോകുമോ?

ശാന്തിതേടുന്ന യാത്രയെ പ്രണയിക്കുമോ ?

     സെക്കൻറുകൾ കൊണ്ടു    പകരുന്ന വ്യാധിയിൽ പരിഭ്രാന്തരായ് നെട്ടോട്ടമോടുന്ന പാപമീ മക്കളേയും കച്ചവടക്കണ്ണാൽ ചതിക്കുന്നവർ ...

പിച്ചവെക്കുന്ന പിഞ്ചിളം പൈതലേം കാമവെറിയാൽ നോക്കുന്ന നരാധമന്മാർ... അധികാര മോഹത്താൽ അരുമയാം കൂടെപ്പിറപ്പിനെ തള്ളിക്കളയുന്നവർ ... ധനമോഹത്താൽ പവിത്രമാം രക്ത ബന്ധത്തെ പോലും കീഴ്മേൽ മറിച്ചവർ..

 ഇത്തരം ആൾക്കാർ അടക്കി വാഴുന്നു നമ്മുടെ അരുമയാം തറവാട്ടിൽ....

 ലോകമേ നിനക്കൊരു മാറ്റം ഇനിയുണ്ടാകുമോ?

 ഈ ലോകം മാറണമെങ്കിൽ മാറണമീ നാമോരോരുത്തരും മനുഷ്യ മനസ്സിനെ മനസ്സിലാക്കുന്ന മാനുഷികമൂല്യങ്ങൾക്കടിമയാകുന്ന 

 മറ്റുള്ളവരുടെ ദുഃഖങ്ങളിൽ ആത്മനൊമ്പരമനുഭവിക്കുന്ന  മനുഷ്യരായി മാറുക 

പച്ച മനുഷ്യരായി മാറുക..

Share :