Archives / October 2020

   ഡോ.നീസാ
 ചാഞ്ചല്യം

ഇല്ലിനി ഞാനില്ല നിന്‍
ആവലാതി കേള്‍ക്കാന്‍
എന്നോതി പടിവാതില്‍
കടന്നൊരാ മനസ്സിനെ
പലവട്ടം തിരികെ വിളിയ്ക്കാന്‍
മുതിര്‍ന്നിട്ടും, പിടിവാശിയില്‍
അകന്നു നിന്നു ചൊല്ലി
ഇത്രനാള്‍ നമ്മള്‍
ഒരു മെയ്യായ് കഴിഞ്ഞിട്ടും
ഒരു വേള പോലുമെന്‍
വാക്കു കേള്‍ക്കാതെ
രണ്ടുവട്ടം ചിന്തിച്ച്
തീര്‍പ്പു കല്‍പ്പിക്കാതെ
പലവുരു ഞാനുര ചെയ്തിട്ടും
ഒട്ടുമേ കേള്‍ക്കാതെ
എത്രവേഗം ഗര്‍ത്തത്തില്‍
കാലു തെന്നി വീണു.
ഹൃദയത്തിന്‍ ഭാഷയില്‍
ചൊല്ലി നോക്കിയിട്ടും
കെെവിട്ടു പോയൊരാ
ചിത്തത്തെ തിരികെ ലഭിക്കാതെ
ചിത്തഭ്രമത്തിലലയവേ
ഒന്നുമറിഞ്ഞില്ല;
ഒന്നും കേട്ടില്ല;
എന്തു നടന്നാലും
എങ്ങനെ നടന്നാലും
നിര്‍വികാരനായലയുകയായ്
ചിന്തിക്കേണ്ടയിനി ഒരു
അണുകിട പോലും
കാലം മാറിയാലും
കോലം മാറിയാലും!

Share :